ഡോംബിവ്‌ലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷം

സമാജം കലാകാരന്‍മാര്‍ വേദിയില്‍ നിറഞ്ഞാടി.

Dombivli Nair Welfare Association Onam Celebration

ഡോംബിവ്‌ലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷം

Updated on

മുംബൈ: ഡോംബിവ്ലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍റെ വാര്‍ഷികവും ഓണാഘോഷവും നടത്തി. സാമൂഹ്യപ്രവര്‍ത്തക അഡ്വ.പ്രേമാമേനോന്‍ മുഖ്യാതിഥിയായിരുന്നു, മുന്‍ മന്ത്രിയും എംഎല്‍എയുമായ രവീന്ദ്ര ചവാന്‍ , പ്രമുഖ പ്രഭാഷകനും ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ.ടി. പി.ശശികുമാര്‍, എംഎല്‍എ രാജേഷ് മോറെ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു .

പ്രസിഡന്‍റ് കൊണ്ടോത്ത് വേണുഗോപാല്‍, ജന:സെക്രട്ടറി മധു ബാലകൃഷ്ണന്‍ മറ്റു ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.കേരളത്തിന്റെ പരാമ്പരാഗതമായ കൈകൊട്ടിക്കളിയും മറ്റ് ആധുനിക നൃത്തരൂപങ്ങളും നാടന്‍ പാട്ടും സിനിമാ ഗാനങ്ങളും അവതരിപ്പിച്ചു സമാജം കലാകാരന്‍മാര്‍ വേദിയില്‍ നിറഞ്ഞാടി.

സാംസ്‌കാരിക സമ്മേളനത്തില്‍ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും, വിവിധ തലങ്ങളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുകയും അവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുകയും ചെയ്തു.

പരിപാടിയുടെ ചിട്ടയായ നടത്തിപ്പിന് ഭരണസമിതിയും, ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ വിങ് നേതൃത്വം നല്‍കി

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com