
ഡോ. അബ്ദുള്‍ നാസറിന പുരസ്‌കാരം
മുംബൈ: അക്ബര്‍ ട്രാവല്‍സ് ഇന്‍റർനാഷണലിന്‍റെ ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ ഡോ. അബ്ദുള്‍ നാസറിന് ലോകപ്രശസ്തമായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ അവാര്‍ഡ്.
ഇന്‍ഡോഅറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ (റെജി.) മഹാരാഷ്ട്ര ചാപ്റ്റര്‍ മുംബൈതാനെ ഡിവിഷന്‍റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പുരസ്‌കാരം സമര്‍പ്പിക്കും.
പ്രവര്‍ത്തനമേഖലയില്‍ അസാധാരണ നേട്ടം കൈവരിച്ച വ്യക്തികള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കാറുള്ളത്. 2005 ല്‍ ആരംഭിച്ച അവാര്‍ഡുകള്‍ ഇതിനകം 16 രാജ്യങ്ങളില്‍ നിന്നുള്ള 92 പ്രഗത്ഭരെ അംഗീകരിച്ചിട്ടുണ്ട്. മുന്‍കാല ജേതാക്കളില്‍ എം.എ. യൂസഫലിയും ഡോ. ആസാദ് മൂപ്പനും ഉള്‍പ്പെടുന്നു.