വയനാടിനു വേണ്ടി മുംബൈ മാരത്തണിൽ 42 കിലോമീറ്റർ ഓടി ഡോ. കെ.എം. എബ്രഹാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനുള്ള അക്കൗണ്ട് നമ്പർ അച്ചടിച്ച പതാകയും ബാനറും അദ്ദേഹം ഓട്ടത്തിൽ ഉപയോഗിച്ചു.
Dr KM Abraham during the Mumbai Marathon
ഡോ. കെ.എം. എബ്രഹാം മുംബൈ മാരത്തണിൽ
Updated on

മുംബൈ: വിഖ്യാതമായ മുംബൈ മാരത്തണിൽ കേരള മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ ഡോ. കെ.എം. എബ്രഹാം 42 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കി. റൺ ഫോർ വയനാട് എന്നു രേഖപ്പെടുത്തിയ ജെഴ്സി അണിഞ്ഞാണ് അദ്ദേഹം ഓടിയത്.

വയനാട്ടിൽ കനത്ത നാശം വിതച്ച ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരകളായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗൺഷിപ്പുകളുടെ നിർമാണത്തിന്‍റെ കൺസൾട്ടൻസിയായ കിഫ് കോണിന്‍റെ ചെയർമാൻ കൂടിയാണ് കെ.എം. എബ്രഹാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനുള്ള അക്കൗണ്ട് നമ്പർ അച്ചടിച്ച പതാകയും ബാനറും അദ്ദേഹം ഓട്ടത്തിൽ ഉപയോഗിച്ചു.

മുംബൈ മാരത്തണിനു മുൻപ് ലണ്ടൻ മാരത്തണിലും ഡോ. കെ.എം. എബ്രഹാം നിർദിഷ്ട 42 കിലോമീറ്റർ ദൂരം പൂർത്തിയാക്കിയിട്ടുണ്ട്.

വയനാടിനു വേണ്ടി സംസ്ഥാന സർക്കാർ ചെയ്യുന്ന കാര്യങ്ങളും അദ്ദേഹം പിന്നീട് വിശദീകരിച്ചു. നഷ്ടപരിഹാരം നൽകുക മാത്രമല്ല, ടൗൺഷിപ്പും സർക്കാർ നിർമിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com