കുടുംബത്തിൽ വിരിയേണ്ടത് സ്നേഹവും സ്നേഹോഷ്മളതയും: ഡോ റസീന പദ്മം

മുംബൈയിലെ സീവുഡ്സ് മലയാളി സമാജം നടത്തിയ സമ്മർദ്ദത്തിന്‍റെ താഴും സമാധാനത്തിന്‍റെ താക്കോലും എന്ന സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു
കുടുംബത്തിൽ വിരിയേണ്ടത് സ്നേഹവും സ്നേഹോഷ്മളതയും: ഡോ റസീന പദ്മം

നവിമുംബൈ: സ്നേഹമില്ലാത്ത രക്ഷിതാക്കളുടെ അഭാവമല്ല കുടുംബങ്ങളിൽ കാണുന്നത്, മറിച്ചു സ്നേഹോഷ്മളതയും സുരക്ഷിത്വബോധപ്രദാനത്തിന്‍റെ സാന്നിധ്യമാണ് എന്ന് കേരളത്തിലെ പ്രശസ്തയായ ബിഹേവിയറൽ സയൻസിലെ പ്രൊഫസറും ഡയറക്ടറുമായ ഡോ: റസീന പദ്മം.

സ്വന്തം കഴിവും സമൂഹം ഏൽപ്പിക്കുന്ന അമിത പ്രതീക്ഷകളുടെ ഇടയിലുള്ള അന്തരമാണ് സമ്മർദ്ദങ്ങളുടെ സ്രോതസ്സെന്നും കുട്ടികളെ ഡോക്ടറും എൻജിനീയറും ആക്കിയെടുക്കാൻ ഓടുന്ന രക്ഷിതാക്കളുള്ള കാലമത്രയും രാജ്യത്തു ചൈൽഡ് സൈക്യാട്രി വിങ്ങുകൾ കൂണു പോലെ പെരുകുമെന്നും അവർ പറഞ്ഞു.

മുംബൈയിലെ സീവുഡ്സ് മലയാളി സമാജം നടത്തിയ സമ്മർദ്ദത്തിന്‍റെ താഴും സമാധാനത്തിന്‍റെ താക്കോലും എന്ന സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു റസീന പദ്മം. താഴെ വീഴുമ്പോൾ ചേർത്ത് പിടിക്കുകയും താങ്ങാൻ ആളുണ്ടെന്ന ബോധം രക്ഷിതാക്കൾ കുട്ടികളിൽ ജനിപ്പിക്കേണ്ടതുണ്ട് എന്നും അവരെ മൂല്യാധിഷ്ഠിതവും വിശുദ്ധിയുള്ളതും ഭൂതദയയും കാരുണ്യവും ഉൾകൊള്ളുന്ന ജീവിതക്രമത്തിൽ വേണം വിന്യസിപ്പിക്കാൻ എന്നും സിവിൽ സർവ്വീസ് ഇന്റർവ്യൂ ബോർഡിലെ അംഗം കൂടിയായ റസീന പദ്മം പറഞ്ഞു.

സമ്മർദ്ദം ശരീരത്തിലെ ഒമ്പതു അവയവങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അതുകൊണ്ടുതന്നെ ഹാപ്പി ഹോർമോണുകളെ സൃഷ്ടിക്കേണ്ടതും സാമൂഹികമായും വ്യക്തിപരമായും സക്രിയമായി ഇരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും കൗൺസലിംഗിൽ മാസ്റ്റർ ഡിപ്ലോമ നേടിയ റസീന പദ്മം പറഞ്ഞു.

മിതമായ ഭക്ഷണം, മിതമായ വ്യായാമം, കഴിവുകളെ വളർത്തുന്നതിനായുള്ള നിരന്തരമായ ശ്രമങ്ങൾ, സാമൂഹികമായ സാഹാനുഭൂതി തുടങ്ങിയവ മാനസിക സ്റ്റാമിന വളർത്തുവാനും സമ്മർദ്ദങ്ങളെ തോൽപ്പിക്കിവാനും സഹായിക്കുമെന്ന് വിഖ്യാതയായ എഴുത്തുകാരി കൂടിയായ പദ്മം പറഞ്ഞു.

വിഷമം വരുമ്പോൾ കരയാനും ദേഷ്യം വരുമ്പോൾ ശബ്ദമുയർത്താനും കഴിയുന്ന തൻ്റെ കഴിവുകളെയും കഴിവുകേടുകളെയും അറിയുന്ന സത്യസന്ധനായ മനുഷ്യനാവുകയാണ് സമ്മർദ്ദങ്ങളെ തോൽപ്പിക്കാൻ ആദ്യം വേണ്ടത് എന്ന് 25 ശിഷ്യഗണങ്ങളുടെ ഡോക്ടേറേറ്റ് പ്രബന്ധങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം നൽകിയ ഡോ: പദ്മം പറഞ്ഞു.

ആത്മീയത നൽകുന്ന പാതകൾ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ സഹായിക്കുമെന്നും ജീവിതം മുഴുവനായും ജീവിക്കാൻ ശ്രദ്ധയുന്നണമെന്നും ഡോക്ടർ പ്രസ്താവിച്ചു.

ലിനി രാജേന്ദ്രൻ അധ്യക്ഷതയും മായ രാജീവ് സ്വാഗതവും വനിതാ വിഭാഗം കൺവീനർ ബിജി ബിജു നന്ദിയും പറഞ്ഞ ചടങ്ങിൽ ശ്രീകല മുരളി, രമണിയമ്മ നായർ, നന്ദകുമാർ എന്നിവർ സംസാരിച്ചു. സമാജം സെക്രട്ടറി രാജീവ് നായർ അതിഥിയെ ഉപഹാരം നൽകി സ്വീകരിച്ച സെമിനാറിൽ രുഗ്മിണി സാഗർ, ഷൈജ ബിജു, നിഷ പ്രകാശൻ, മീര ശങ്കരൻകുട്ടി, പി ജി ആർ നായർ, ഗിരിജ നായർ, രാജേഷ് നായർ, ഉഷ ശ്രീകാന്ത്, രുഗ്മിണി ഗണേഷ്, സീന ഷാനവാസ്, ഗോപിനാഥൻ നമ്പ്യാർ, ആദർശ് കെ എസ്, അനുരാധ ശശികുമാർ എന്നിവർ സംബന്ധിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com