
ഡോ. ശശികല പണിക്കരുടെ പുസ്തകപ്രകാശനം 24ന്
മുംബൈ: മുംബൈയിലെ വനിതാ സംരംഭകയും എഴുത്തുകാരിയുമായ ഡോ ശശികല പണിക്കര്‍ എഴുതിയ ദില്‍ നെ ഫിര്‍ യാദ് കിയ '
പുസ്തകത്തിന്‍റെ പ്രകാശനം ഓഗസ്റ്റ് 24ന് രാവിലെ പത്തരയ്ക്ക് അംബര്‍നാഥ് ഈസ്റ്റിലെ റോട്ടറി ക്ലബ്ബ് ഹാളില്‍ നടക്കും. ഇതിനകം നിരവധി രചനകളിലൂടെ ശ്രദ്ധ നേടിയ എഴുത്തുകാരിയാണ് ശശികല പണിക്കര്‍.
ചടങ്ങില്‍ സ്വാമി കൃഷ്ണാനന്ദ സരസ്വതി അധ്യക്ഷത വഹിക്കും. രമേശ് കലമ്പൊലി ഉത്ഘാടനം നിര്‍വഹിക്കും. മധു നമ്പ്യാരുടെ ഈശ്വര പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിക്കും. സുരേഷ് കുമാര്‍ കൊട്ടാരക്കര സ്വാഗതം ആശംസിക്കും.പ്രൊഫ. പറമ്പില്‍ ജയകുമാര്‍ പ്രകാശനം നിര്‍വഹിക്കും. സാഹിത്യ നിരൂപകന്‍ നിരണം കരുണാകരന്‍ പുസ്തകം പരിചയപ്പെടുത്തും.