
ഡോ. ശശികല പണിക്കരുടെ ദില്‍ നെ ഫിര്‍ യാദ് കിയാ പ്രകാശനം നടത്തി
മുംബൈ: വനിതാ സംരംഭകയും എഴുത്തുകാരിയുമായ ഡോ.ശശികല പണിക്കരുടെ 'ദില്‍ നെ ഫിര്‍ യാദ് കിയാ'' എന്ന മലയാള കവിതാ സമാഹാരം. പുസ്തകത്തിന്‍റെ പ്രകാശനം നടത്തി. രമേഷ് കലമ്പൊലി ഉത്ഘാടനം ചെയ്തു. ബ്രഹ്‌മശ്രീ കൃഷ്ണാനന്ദ സ്വാമി അധ്യക്ഷനായിരുന്നു.
മുംബൈയിലെ തിരക്കിട്ട ജീവിതത്തിനിടയിലും സാഹിത്യത്തിനായി സമയം കണ്ടെത്തുന്ന ശശികല പണിക്കരെ കൃഷ്ണാനന്ദ സ്വാമി അഭിനന്ദിച്ചു. ജീവിതാനുഭവങ്ങളുടെ ഓര്‍മപ്പെടുത്തലുകളാണ് ശശികല പണിക്കരുടെ രചനകളെന്ന് രമേഷ് കലമ്പൊലി പറഞ്ഞു.
പ്രഭാഷകനും എഴുത്തുകാരനുമായ പ്രൊഫസര്‍ പറമ്പില്‍ ജയകുമാര്‍ ''ദില്‍ നെ ഫിര്‍ യാദ് കിയാ'' പ്രകാശനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ പ്രേംലാല്‍ പുസ്തകം ഏറ്റു വാങ്ങി. നിരൂപകനും കവിയുമായ നിരണം കരുണാകരന്‍ പുസ്തകപരിചയം നടത്തി. ഡോ. ശശികല പണിക്കര്‍ ഇതിന് മുന്‍പ് മറന്നു പോയ പാട്ടിന്റെ ആദ്യവരി ' ലബ് നാനിലെ മുന്തിരി തോപ്പും കുറേ നിഴലുകളും, ഓര്‍മ്മച്ചെപ്പ് തുടങ്ങി ഏഴോളം കൃതികള്‍ എഴുതിയിട്ടുണ്ട . സ്‌നേഹസ്പര്‍ശമുള്ള വാക്കുകള്‍ കോര്‍ത്ത രചനകള്‍ക്ക് ഇതിനകം പ്രേംനസീര്‍ പുരസ്‌കാരം, അക്ഷരം അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.