
മുംബൈ: സാഹിത്യ നിരൂപകനും എഴുത്തുകാരനും ദീർഘകാല "വിശാല കേരളം" മുൻ എഡിറ്ററും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡോ. ടി.ആർ. രാഘവന്‍റെ ആത്മകഥാ പുസ്തകം "അനുഭവം തിരുമധുരം തീനാളം" മുംബൈയിൽ വെച്ച് പ്രകാശനം ചെയ്യുന്നു.
കേരള ഭവനം, മാട്ടുംഗയിൽ വെച്ച് നവംബർ 19 ന് ഞായറാഴ്ച രാവിലെ പത്തുമണിക്കാണ് ചടങ്ങ്. പ്രസ്തുത ചടങ്ങിൽ മുംബൈയിലെ സാഹിത്യ- സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കലാപൂർണ്ണ പബ്ലിക്കേഷൻസ്. വർക്കലയാണ് പ്രസാധകർ. കൂടുതൽ വിവരങ്ങൾക്ക് : 9619387056, 9820425553