ലോക വനിതാ ദിനാചരണവും ബോധവൽക്കരണ പരിപാടിയും എൻ ബി കെ എസിൽ; മാർച്ച് 12 ന്

ക്യാൻസർ എന്ന മാരക രോഗം പിടിപെടാനുള്ള കാരണങ്ങൾ എന്തെല്ലാമെന്നും എന്തൊക്കെയാണ് രോഗ ലക്ഷണങ്ങളെന്നും രോഗം പിടിപെടാതിരിക്കാനുള്ള മുൻകരുതലുകൾ എന്തെല്ലാമെന്നും ഡോക്ടർ വിശദീകരിക്കും
ലോക വനിതാ ദിനാചരണവും ബോധവൽക്കരണ പരിപാടിയും എൻ ബി കെ എസിൽ; മാർച്ച് 12 ന്

നവിമുംബൈ: മാർച്ച് 12 ന് രാവിലെ 10.30 മുതൽ നെരുളിലെ ന്യൂ ബോംബെ കേരളീയ സമാജത്തിൽ ലോക വനിതാ ദിനാചരണവും ബോധവൽക്കരണ പരിപാടിയും നടത്തപ്പെടുന്നു.

ദേശീയ തലത്തിൽ തന്നെ ഏറെ പ്രശസ്ത കാൻസർ ചികിത്സാ വിദഗ്ദനായ ഡോ.വി.പി.ഗംഗാധരനാണ് "Know Cancer..No Cancer" എന്ന ബോധവൽക്കരണ സെമിനാർ നടത്തുന്നത്. ക്യാൻസർ എന്ന മാരക രോഗം പിടിപെടാനുള്ള കാരണങ്ങൾ എന്തെല്ലാമെന്നും എന്തൊക്കെയാണ് രോഗ ലക്ഷണങ്ങളെന്നും രോഗം പിടിപെടാതിരിക്കാനുള്ള മുൻകരുതലുകൾ എന്തെല്ലാമെന്നും ഡോക്ടർ വിശദീകരിക്കുമെന്ന് എൻ ബി കെ എസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കാൻസർ രോഗങ്ങളെ സംബന്ധിച്ചുള്ള ഡോ : വി.പി ഗംഗാധരന്റെ പ്രഭാഷണത്തിലും ബോധവൽക്കരണ സെമിനാറിലും ഒപ്പം വനിതാ ദിനാചരണ പരിപാടിയിലേക്കും ഏവർക്കും പങ്കെടുക്കാമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സീമാ പിള്ള (ജോ: സെക്രട്ടറി/വനിതാ വിഭാഗം കൺവീനർ) 8828476136, 9833074099

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com