'ഏകത' മെയ് 12 ന് ബോയ്‌സറിൽ

പ്രവേശനം സൗജന്യമാണ്
'ഏകത' മെയ് 12 ന് ബോയ്‌സറിൽ

മുംബൈ: സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാര ജേതാവായ വിതുര സുധാകരൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ അരമണിക്കൂർ ദൈർഘ്യമുള്ള ഏകത' എന്ന ഏകപ്രാത്ര നാടകത്തിന് വേദി ഒരുക്കി താരാപ്പൂർ മലയാളി സമാജം. മെയ് 12 ന് ബോയ്സറിലാണ് നാടകം അരങ്ങേറുക.

മാർച്ച് 27 ന് ആരംഭിച്ച തിരുവനന്തപുരം മുതൽ കാശ്മീർ വരെയുള്ള യാത്രയുടെ ഭാഗമായാണ് നാടകാവതരണം. ഇരു ചക്ര വാഹനത്തിൽ ഒറ്റയ്ക്ക് ദേശീയോദ്‌ഗ്രഥന സന്ദേശവുമായി യാത്ര ചെയ്യുന്ന അനിരുദ്ധനെ മെയ് 12 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് , ടിമ ഓഡിറ്റോറിയത്തിൽ ഏകത യുടെ അവതരണത്തിന് വേദിയൊരുക്കി അനുമോദിക്കാനും താരാപ്പൂർ മലയാളി സമാജം തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

ഇന്ത്യയിലെ പത്തിൽ പരം നാടക പ്രതിഭകളുടെ നാടകങ്ങളിലെ സുപ്രധാന രംഗങ്ങൾ കോർത്തിണക്കി , മലയാളം, കൊങ്കിണി , തമിഴ് , കന്നഡ, തെലുങ്ക്, ഗുജറാത്തി, മറാഠി, പഞ്ചാബി, കാശ്മീരി , ബംഗാളി, ആസ്സാമീസ്, ഹിന്ദി എന്നീ ഭാഷകളിൽ രംഗാവിഷ്കാരം നടത്തിയാണ് ഏകത വേദിയിലവതരിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com