മുംബൈയിൽ സോനു നിഗത്തിന്‍റെ പിതാവിന്‍റെ വസതിയിൽ 72 ലക്ഷം രൂപയുടെ കവർച്ച; മുൻ ഡ്രൈവർ പിടിയിൽ

സോനുവിന്‍റെ ഇളയ സഹോദരി നികിത ബുധനാഴ്ച പുലർച്ചെയാണ് മോഷണം നടന്നതായി ഓഷിവാര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്
മുംബൈയിൽ സോനു നിഗത്തിന്‍റെ പിതാവിന്‍റെ  വസതിയിൽ 72 ലക്ഷം രൂപയുടെ കവർച്ച; മുൻ ഡ്രൈവർ പിടിയിൽ
Updated on

മുംബൈ: ഗായകൻ സോനു നിഗത്തിന്‍റെ പിതാവായ അഗംകുമാർ നിഗം ഞായറാഴ്ച്ച 72 ലക്ഷം രൂപയുടെ മോഷണം നടന്നു. ഈ കേസിൽ ഡ്രൈവറെ ബുധനാഴ്ച അറസ്റ്റ് ചെയ്തുവെന്നും പ്രതി കുറ്റം സമ്മതിച്ചു വെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മാർച്ച് 19 നും മാർച്ച് 20 നും ഇടയിലാണ് കുറ്റകൃത്യം നടന്നതെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സോനുവിന്‍റെ ഇളയ സഹോദരി നികിത ബുധനാഴ്ച പുലർച്ചെയാണ് മോഷണം നടന്നതായി ഓഷിവാര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അഗംകുമാറിന് 8 മാസത്തിലേറെയായി രെഹാൻ ആയിരുന്നു ഡ്രൈവർ.പക്ഷേ ഈയടുത്ത് ജോലിയിൽ ശ്രദ്ധക്കുറവ് പുലർത്താത്തതിനാൽ ജോലിയിൽ നിന്നും പുറത്താക്കിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഞായറാഴ്ച ഉച്ചയ്ക്ക് വെർസോവയിലുള്ള നികിതയുടെ വീട്ടിൽ ഉച്ചഭക്ഷണത്തിനായി പോയ അഗംകുമാർ പിന്നീട് തിരിച്ചെത്തിയപ്പോഴാണ്‌ അലമാരയിൽ സൂക്ഷിച്ചിരുന്ന 2 ഡിജിറ്റൽ ലോക്കറിൽ നിന്ന് 72 ലക്ഷം രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്.പിന്നീട് മകളെ വിളിച്ച് അറിയിച്ചതായി പരാതിയിൽ പറയുന്നു.

സംശയത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് മുൻ ഡ്രൈവറെ ചോദ്യം ചെയ്യുകയായിരുന്നു ആദ്യം പ്രതി കുറ്റം സമ്മതിച്ചിരുന്നില്ലെങ്കിലും പിന്നീട് തെളിവുകൾ പോലീസ് കണ്ടു പിടിച്ചപ്പോൾ പ്രതി കുറ്റം സമ്മതിക്കുക ആയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com