ഉദ്ധവിന്‍റെ വസതിക്ക് മുകളില്‍ ഡ്രോണ്‍; അന്വേഷണം വേണമെന്ന് ആവശ്യം

അന്വേഷണം ആവശ്യപ്പെട്ട് ശിവസേന
Drone over Uddhav's residence

ഉദ്ധവ് താക്കറെ

Updated on

മുംബൈ: ശിവസേന (യുബിടി) അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ വീടായ മാതോശ്രീയുടെ മുകളില്‍ ഡ്രോണ്‍ വട്ടമിട്ട് പറക്കുന്നതിന്‍റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ, അന്വേഷണം ആവശ്യപ്പെട്ട് ഉദ്ധവിന്‍റെ പാര്‍ട്ടി രംഗത്തുവന്നു.

ഉദ്ധവിന്‍റെ മകന്‍ ആദിത്യ താക്കറെ സാമൂഹികമാധ്യമത്തില്‍ ഇതിനെതിരേ കുറിപ്പുമെഴുതി. ഞായറാഴ്ച രാവിലെ ഞങ്ങളുടെ വസതി ഒരു ഡ്രോണ്‍ നിരീക്ഷിക്കുന്നത് നിങ്ങളെല്ലാം കണ്ടു.

മാധ്യമങ്ങള്‍ അതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ബികെസിക്കായി (ബാന്ദ്രകുര്‍ള കോംപ്ലക്‌സ്) പൊലീസിന്‍റെ അനുവാദത്തോടെ നടത്തിയ ഒരു സര്‍വേയാണെന്നാണ് എംഎംആര്‍ഡിഎ (മുംബൈ മെട്രൊപൊളിറ്റന്‍ റീജന്‍ ഡിവലപ്‌മെന്‍റ് അതോറിറ്റി) പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com