
മംഗള എക്‌സ്പ്രസില്‍ നിന്ന് 36 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
മുംബൈ: ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള മംഗള എക്സ്പ്രസില്‍ 36 കോടിയുടെ ലഹരിമരുന്നുമായി നൈജീരിയന്‍ സ്വദേശിനി ഡോറിസ് പിടിയിലായി.
ട്രെയ്ൻ പന്‍വേല്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പരിശോധനയില്‍ ഇവര്‍ കുടുങ്ങിയത്. സ്വന്തം കുട്ടിക്കൊപ്പമാണ് ഇവര്‍ ലഹരിമരുന്ന് കടത്തിയത്. ട്രെയിനുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കടത്ത് വ്യാപകമാണെന്ന് സംശയം ഉയരുന്നതിനിടെയാണ് അറസ്റ്റ്.