

നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയ്‌ക്കെതിരേ നിവേദനം നല്‍കി
മുംബൈ: നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം വര്‍ധനവില്‍ പ്രവാസി മറുനാടന്‍ മലയാളികള്‍ നേരിടുന്ന ആശങ്കകള്‍ ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രിക്ക് മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോജോ തോമസ് നിവേദനം നല്‍കി.
പ്രീമിയം വര്‍ധനവ് പുനഃപരിശോധിച്ച് പ്രവാസി കുടുംബങ്ങള്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്നും, പുതുക്കല്‍ സമയപരിധി നീട്ടണമെന്നും നിവേദനത്തില്‍ ജോജോ തോമസ് ആവശ്യപ്പെട്ടു.
നിലവിലെ ഇന്‍ഷുറന്‍സ് കമ്പനിയുടെ നിരക്കുകള്‍ സംബന്ധിച്ച് അനുകൂലമായ പരിഹാരം കണ്ടെത്തുന്നതിനും, ആവശ്യമെങ്കില്‍ മറ്റൊരു ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ച് പദ്ധതി തുടരുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
പ്രവാസി മറുനാടന്‍ മലയാളികളെ മറ്റ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യതയും സര്‍ക്കാര്‍ പരിശോധിക്കണമെന്നും ജോജോ ആവശ്യപ്പെട്ടു.