അന്ധേരി മലയാളി സമാജം ഓണാഘോഷം സെപ്റ്റംബര്‍ 27ന്

വി. മധുസൂദനന്‍ നായര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
Andheri Malayali Samajam Onam celebrations on September 27

അന്ധേരി മലയാളി സമാജം ഓണാഘോഷം സെപ്റ്റംബര്‍ 27ന്

Updated on

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും വാര്‍ഷികാഘോഷവും സെപ്റ്റംബര്‍ 27ന് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ 10ന് അന്ധേരി ഈസ്റ്റിലെ മഹാകാളി കേവ്‌സ് റോഡിലുള്ള കനോസ കോണ്‍വെന്റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ആഘോഷപരിപാടികള്‍ നടത്തുക. പരമ്പരാഗത വാദ്യകലാകാരന്മാരുടെ ചെണ്ടമേളത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുന്നത്. താലപ്പൊലിയേന്തിയ ബാലികമാരുടെ അകമ്പടിയോടെ നടക്കുന്ന മാവേലി എഴുന്നള്ളിപ്പ്, വിവിധ കലാകാരന്മാര്‍ ഒരുക്കുന്ന വര്‍ണാഭമായ പൂക്കളങ്ങള്‍, വാദ്യമേളം എന്നിവ ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളായിരിക്കും.

തനതായ ആലാപനശൈലിയിലൂടെ മലയാള കവിതയെ ജനകീയമാക്കുന്നതില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രശസ്ത കവി, അധ്യാപകന്‍, പ്രഭാഷകന്‍ പ്രൊഫ. വി. മധുസൂദനന്‍ നായര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. നാല് പതിറ്റാണ്ടിലേറെയായി ശാസ്ത്ര ഗവേഷകനായും ശാസ്ത്ര പ്രചാരകനായും പ്രവര്‍ത്തിക്കുന്ന ഡോ. എ. പി. ജയരാമന്‍ വിശിഷ്ടാതിഥിയായിരിക്കും.

ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയി പ്രീതി വാര്യര്‍, ഫ്ളവേഴ്സ് ടോപ് സിങ്ങര്‍ വിജയി ശിവശങ്കര്‍ കൃഷ്ണന്‍, അശ്വിന്‍ നമ്പ്യാര്‍, അമുത നായര്‍, ശൈലേഷ് പ്രമോദ് തുടങ്ങിയ പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന സംഗീതവിരുന്നും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. പരമ്പരാഗത രീതിയിലുള്ള ഓണസദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com