

പ്രതിമാസ സാഹിത്യസായാഹ്നം
മുംബൈ: മുംബൈയിലെ കവിയും പ്രഭാഷകനുമായ രാജേന്ദ്രന്‍ കുറ്റൂര്‍ കല്യാണ്‍ സാംസ്‌കാരിക വേദിയുടെ പ്രതിമാസ സാഹിത്യ സംവാദം പരിപാടിയില്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കും.
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ സജീവമായി കവിതകളും കഥകളും എഴുതുന്ന രാജേന്ദ്രന്‍ കുറ്റൂര്‍ സാഹിത്യ സംവാദം പരിപാടിയില്‍ സജീവമായി പങ്കെടുക്കാറുണ്ടെങ്കിലും ആദ്യമായാണ് സൃഷ്ടികള്‍ അവതരിപ്പിക്കുന്നത്.മേയ് 17 ഞായറാഴ്ച വൈകിട്ട് 4 : 30ന് ഈസ്റ്റ് കല്യാണ്‍ കേരള സമാജം ഹാളിലാണ് പരിപാടി.