ഭാര്യയെ വെട്ടിക്കൊന്ന് 17 കഷ്ണങ്ങളാക്കിയ യുവാവ് അറസ്റ്റില്‍

25 വയസ് പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്

Husband arrested for chopping his wife into 17 pieces in Bhiwandi

ഭിവണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് 17 കഷ്ണങ്ങളാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍

Updated on

താനെ: താനെയിലെ ഭിവണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് 17 കഷ്ണങ്ങളാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. കൊലപ്പെടുത്തി മുറിച്ചതിന് ശേഷം

ചതുപ്പുനില പ്രദേശത്തെ ഒരു അറവുശാലയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന ഭര്‍ത്താവ് സോനുവാണ് പിടിയിലായത്.സംശയരോഗത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് സൂചന.ദമ്പതികള്‍ക്ക് ഒരു വയസ്സുള്ള ഒരു മകനുണ്ട്. ചോദ്യം ചെയ്യലില്‍, പ്രതി കുറ്റസമ്മതം നടത്തി കൊല്ലപെട്ട പര്‍വീണ്‍ അഥവാ മുസ്‌കാന്‍ എന്ന യുവതിക്ക് ഏകദേശം 25 വയസ്സ് പ്രായമുണ്ട്.

മറ്റ് ശരീരഭാഗങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് മുസ്‌കാനെ തലയറുക്കുകയും ഈദ്ഗാഹ് സമുച്ചയത്തിന് സമീപത്തുനിന്ന് വെട്ടിമാറ്റപ്പെട്ട തല കണ്ടെത്തുകയും ചെയ്തു.

പിന്നീട് ചില ശരീരഭാഗങ്ങള്‍ അരുവിയില്‍ എറിഞ്ഞതായും സംശയിക്കുന്നു അതേസമയം കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്യുകയും വെട്ടിമാറ്റിയ തല പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

കേസ് അന്വേഷിക്കാന്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെയും അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെയും നേതൃത്വത്തില്‍ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍ (എസ്ഐടി) രൂപീകരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com