ഡല്‍ഹിയില്‍ ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ

ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല
Delhi Earthquake
Delhi Earthquake

ന്യൂഡൽഹി: ഡല്‍ഹിയില്‍ ഭൂചലനം. റിക്റ്റര്‍ സ്‌കെയ്ലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്കോടുന്ന സാഹചര്യമുണ്ടായി. അതേ സമയം ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

വെള്ളിയാഴ്ച രാത്രിയോടെയാണ് ഭൂചലനം ഉണ്ടായത്. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇവിടെ 6.4 തീവ്രതയുള്ള ശക്തമായ പ്രകമ്പനമാണ് ഉണ്ടായത്. ഇതോടൊപ്പമാണ് ഡല്‍ഹിയിലും ഭൂചലനം അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com