മഹാരാഷ്ട്രയില്‍ വിവിധയിടങ്ങളില്‍ ഭൂചലനം

നാസിക്കില്‍ തുടര്‍ചലനങ്ങള്‍
Earthquakes in various parts of Maharashtra

മഹാരാഷ്ട്രയില്‍ വിവിധയിടങ്ങളില്‍ ഭൂമികുലുക്കം

symbolic image
Updated on

മുംബൈ: മഹാരാഷ്ട്രയില്‍ ഭൂമികുലുക്കം. നാസിക്, പാല്‍ഘര്‍, ഹിംഗോളി ജില്ലകളിലാണ് ശനിയാഴ്ച 3.1 മുതല്‍ 3.6 വരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയത്. ആളപായമോ സ്വത്തുക്കള്‍ക്ക് നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.നാസിക് ജില്ലയില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ നാല് ഭൂചലനങ്ങള്‍ ഉണ്ടായതായി അധികൃതര്‍ പറഞ്ഞു. സുര്‍ഗാന താലൂക്കിലെ ബോര്‍ഗാവ് പ്രദേശത്ത് രാവിലെ 9.55 ന് ആയിരുന്നു ആദ്യഭൂചലനം . തുടര്‍ചലനങ്ങള്‍ 50 മിനിറ്റിനുള്ളില്‍ വീണ്ടും ഉണ്ടാകുകയായിരുന്നു.

തീരദേശ പാല്‍ഘര്‍ ജില്ലയിലെ ചില ഭാഗങ്ങളില്‍ രാവിലെ 10:57 ന് 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി, ഡഹാനു താലൂക്കിലെ ഗഞ്ചദ് പ്രദേശത്താണ് പ്രഭവകേന്ദ്രം എന്ന് ദുരന്ത നിവാരണ സെല്‍ മേധാവി വിവേകാനന്ദ് കദം പറഞ്ഞു.

ഹിംഗോളി ജില്ലയില്‍ വൈകിട്ട് 6.49 ന് 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി, കലംനൂരി തഹ്സിലിലെ മൈസ്ഗവാന്‍ ആണ് അതിന്‍റെ പ്രഭവകേന്ദ്രം, ഏകദേശം അഞ്ച് കിലോമീറ്റര്‍ താഴ്ചയിലാണിത്.

logo
Metro Vaartha
www.metrovaartha.com