വിവേക് ഒബ്റോയിയുടെ കമ്പനിയിൽ ഇഡി റെയ്ഡ്; 19 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടി

കുറഞ്ഞ ചെലവിൽ ഭവനനിർമാണം എന്ന രീതിയിൽ ആരംഭിച്ച പദ്ധതിയിൽ 11,500 പേർക്ക് വാഗ്ദാനം ചെയ്യപ്പെട്ട വീടുകൾ ലഭിച്ചിരുന്നില്ല.
ED raids Vivek Oberoi's company; assets worth Rs 19 crore seized

വിവേക് ഒബ്റോയ്

Updated on

മുബൈ: ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ കമ്പനികളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് റെയ്ഡ്. കളളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്‍റെ ഭാഗമായാണ് വിവേകിന്‍റെ ഉടമസ്ഥതതയിലുളള കമ്പനികളിൽ ഇഡി റെയ്ഡ് നടത്തിയത്.

ഭവന പദ്ധതി തട്ടിപ്പ് കേസിൽ കാറം ഡെവലപ്പേഴ്സ് എന്ന കമ്പനിയുടെ 19 കോടി രൂപയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടി.

2023ൽ കേസ് പരിഗണിക്കവേ വിവേക് ഒബ്റോയ് പങ്കാളിയായ കമ്പനിയിൽ അഴിമതി ചൂണ്ടിക്കാണിച്ച് ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര പൊലീസിനെ വിമർശിച്ചിരുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കായുളള ഭവന നിർമാണ പദ്ധതിയിൽ ഉണ്ടായ സാമ്പത്തിക ക്രമക്കേടാണ് ഇഡി അന്വേഷിക്കുന്നത്.

കുറഞ്ഞ ചെലവിൽ ഭവനനിർമാണം എന്ന രീതിയിൽ ആരംഭിച്ച പദ്ധതിയിൽ 11,500 പേർക്ക് വാഗ്ദാനം ചെയ്യപ്പെട്ട വീടുകൾ ലഭിച്ചിരുന്നില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com