ഇടശേരി രാമചന്ദ്രനെ ആദരിച്ചു

മുളുണ്ട് കേരള സമാജമാണ് ആദരിച്ചത്

Edassery Ramachandran honored

ഇടശേരി രാമചന്ദ്രനെ ആദരിച്ചു

Updated on

മുംബൈ: കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലമായി മുളുണ്ട് കേരള സമാജത്തില്‍ പല സ്ഥാനങ്ങള്‍ വഹിച്ചുകൊണ്ട്, മുംബൈയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായി വിവിധ മേഖലകളില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചു വരുന്ന ഇടശ്ശേരി രാമചന്ദ്രനെ മുളുണ്ട് കേരള സമാജം ആദരിച്ചു. തൃശൂര്‍ എരുമപ്പെട്ടിക്കടുത്തുള്ള കോട്ടപ്പുറം സ്വദേശിയായ രാമചന്ദ്രന്‍ വടക്കാഞ്ചേരി ശ്രീ വ്യാസ എന്‍എസ്എസ് കോളെജ്, എരുമപ്പെട്ടി ഗവണ്മെന്‍റ് ഹൈസ്‌കൂള്‍, കോഴിക്കോട് ജില്ലയിലെ തൃക്കോട്ടൂര്‍ അപ്പര്‍ പ്രൈമറി സ്‌കൂള്‍, പയ്യോളി എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കോമേഴ്സില്‍ ബിരുദവും പൂര്‍ത്തിയാക്കിയാണ് 1989 ല്‍ മുബൈയില്‍ എത്തിയത്.

നാട്ടിലെ പഠനക്കാലത്ത് അഖില കേരള ബാലജന സഖ്യം മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ കോളേജ് യൂണിറ്റ് സെക്രട്ടറി, തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ രാമചന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുംബൈയില്‍ ജോലിയോടൊപ്പം ഇന്ദിര ഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ബിസിനസ്സ് മാനേജ്‌മെന്‍റിന്‍റെ ഡിപ്ലോമയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്‍റ് ആന്‍ഡ് റിസര്‍ച്ച്പൂനെയില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് മാനേജ്‌മെന്‍റിൽ ഡിപ്ലോമയും പഠിച്ചു പാസായ രാമചന്ദ്രന്‍ ഈയടുത്ത കാലത്ത് മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എല്‍ എല്‍ ബി പഠനവും വിജയകരമായി പൂര്‍ത്തിയാക്കി.

ടാറ്റായിലെ തന്‍റെ തിരക്കു പിടിച്ച കോര്‍പറേറ്റ് ജോലിക്കിടയിലും സമാജം പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തുകയും കഠിനമായ പരിശ്രമത്തിലൂടെ പരീക്ഷ നല്ല മാര്‍ക്കോടെ വിജയിച്ചതിന് അഭിനന്ദനം എന്ന നിലയിലാണ് ആദരന് സംഘടിപ്പിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com