മുംബൈയില്‍ വിദ്യാഭ്യാസച്ചെലവ് കൂടുതല്‍; നിലവാരം ഉള്ള സ്‌കൂളുകളില്‍ പഠിക്കാന്‍ വേണ്ടത് ലക്ഷങ്ങള്‍

കുറഞ്ഞത് 13 ലക്ഷം രൂപയെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ്
Education costs high in Mumbai lakhs required to study quality schools

മുംബൈയില്‍ വിദ്യാഭ്യാസച്ചെലവ് കൂടുതല്‍

പ്രതീകാത്മക ചിത്രം

Updated on

മുംബൈ: ഒരു കുഞ്ഞിന് മികച്ച വിദ്യാഭ്യാസം നല്‍കി നല്ല രീതിയില്‍ വളര്‍ത്താന്‍ മുംബൈയില്‍ പ്രതിവര്‍ഷം 13 ലക്ഷം രൂപ ചെലവാകുമെന്ന്. ലിങ്ക്ഡിന്‍ കുറിപ്പ് ചര്‍ച്ചയാകുന്നു ഒരു ഇന്‍റര്‍നാഷണല്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന തന്‍റെ ബന്ധുവില്‍ നിന്ന് കൂടി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്, മെട്രോപൊളിറ്റന്‍ നഗരത്തില്‍ ഒരു കുട്ടിയെ വളര്‍ത്തുന്നതിന്‍റെ ചെലവ് 13 ലക്ഷത്തോളം രൂപയാണെന്ന് അങ്കുര്‍ ജാവേരി സമൂഹ മാധ്യമത്തിലെഴുതിയത്.

ഒരു അന്താരാഷ്ട്ര സ്‌കൂളിലെ പഠന ചെലവ് മാത്രം പ്രതിവര്‍ഷം 7 മുതല്‍ 9 ലക്ഷം രൂപ വരെയാകുമെന്ന് ജാവേരിയുടെ വിശദീകരിക്കുന്നു. അതോടൊപ്പം തന്നെ യൂണിഫോമുകള്‍, പുസ്തകങ്ങള്‍, സ്വകാര്യ ട്യൂഷനുകള്‍, സ്‌കൂള്‍ ബസ് ഫീസ് എന്നിവയുടെ ചെലവ് കണക്കാക്കിയാല്‍ പ്രതിവര്‍ഷം 2 മുതല്‍ 4 ലക്ഷം വരെ ആകുമെന്നും ഇദ്ദേഹം പറയുന്നു. ഇങ്ങനെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചെലവ് മാത്രം 12 ലക്ഷം രൂപ ആകുമെന്നാണ് ജാവേരിയുടെ അഭിപ്രായം. ജീവിതച്ചെലവ് വളരെ കൂടുതലുള്ള നഗരത്തില്‍ വളരെ മുന്‍പിലാണ് മുംബൈ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com