എം‌എൽ‌എമാരുടെ പിന്തുണ നഷ്ടപ്പെട്ടതിനാലാണ് ഉദ്ധവ് രാജിവച്ചത്, ധാർമ്മികത കൊണ്ടല്ല; ഷിൻഡെ

മഹാരാഷ്ട്രയിലെ രാഷ്ട്രീയ തർക്കത്തിലുള്ള സുപ്രീംകോടതി വിധി വന്ന ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു
എം‌എൽ‌എമാരുടെ പിന്തുണ നഷ്ടപ്പെട്ടതിനാലാണ് ഉദ്ധവ് രാജിവച്ചത്, ധാർമ്മികത കൊണ്ടല്ല; ഷിൻഡെ
Updated on

മുംബൈ: എം‌എൽ‌എമാരുടെ പിന്തുണ നഷ്ടപ്പെട്ടതിനാലാണ് ഉദ്ധവ് രാജിവച്ചത്, അല്ലാതെ ധാർമ്മികത കൊണ്ടല്ലെന്ന് മുഖ്യമന്ത്രി ഷിൻഡെ. മഹാരാഷ്ട്രയിലെ രാഷ്ട്രീയ തർക്കത്തിലുള്ള സുപ്രീംകോടതി വിധി വന്ന ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

മഹാരാഷ്ട്ര പ്രതിപക്ഷ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായാണ് ഷിൻഡെ രംഗത്ത് വന്നിരിക്കുന്നത്. "ഞങ്ങളുടെസർക്കാർ നിയമപരമാണെന്ന് സുപ്രീം കോടതി അംഗീകരിച്ചു. ഇന്ന് സത്യം ജയിച്ചു. എന്നും എല്ലാവരെയും പറ്റിക്കാൻ കഴിയില്ലെന്നും ഷിൻഡെ പറഞ്ഞു.

ഞങ്ങൾ ഞങ്ങളുടെ അമ്പും വില്ലും സംരക്ഷിച്ചു, ബാലാസാഹെബ് താക്കറെയുടെ ചിന്തകളിൽ സ്ഥാപിതമായ പാർട്ടിയാണ് ശിവസേന. പക്ഷേ ഇടക്ക് , അധികാരത്തിനും മുഖ്യമന്ത്രിക്കസേരയ്ക്കും വേണ്ടി ചിലർ ആദർശങ്ങൾ പണയം വെച്ചിരിക്കുകയായിരുന്നു," ഉദ്ധവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ഷിൻഡെ പറഞ്ഞു.

ഉദ്ധവ് താക്കറെക്ക് തൻ്റെ പാർട്ടിയുടെ ഭൂരിപക്ഷ എം.എൽ.എമാരുടെ പിന്തുണ നഷ്‌ടമായി എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചെതെന്നും അല്ലാതെ ധാർമ്മിക കാരണങ്ങളാൽ അല്ലെന്നും ഷിൻഡെ പറഞ്ഞു.

വിശ്വാസവോട്ടെടുപ്പിനെ നേരിടാതെ താക്കറെ സ്വമേധയാ രാജിവച്ചതിനാൽ അദ്ദേഹത്തിൻ്റെ സർക്കാർ പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് രാവിലെ വിധി പറഞ്ഞു. അതേസമയം ധാർമികതയുടെ പേരിലാണ് താൻ രാജിവെച്ചതെന്ന് ഉദ്ധവ് പ്രതികരിച്ചു.

മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങുന്ന ഭരണഘടനാ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com