eknath shinde shivsena
eknath shinde shivsena

നിയമസഭാ തെരഞ്ഞെടുപ്പിൽ ഷിൻഡെ വിഭാഗം ശിവസേന 100 സീറ്റുകൾ ആവശ്യപ്പെട്ടേക്കും

നാം മത്സരിക്കാൻ 100 സീറ്റുകൾ ആവശ്യപ്പെടും, അതിൽ 90 എണ്ണവും നമ്മൾ വിജയിക്കുമെന്ന് ഉറപ്പാക്കും
Published on

മുംബൈ: മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിൽ 100-ലെങ്കിലും പാർട്ടി മത്സരിക്കാൻ അവകാശം ഉന്നയിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ മുതിർന്ന നേതാവ്രാം ദാസ് കദം പറഞ്ഞു.

ബിജെപിയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയും ഉൾപ്പെടുന്ന മഹായുതി സഖ്യത്തിന്റെ ഭാഗമാണ് ശിവസേന. ഒക്ടോബറിലാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

"നാം മത്സരിക്കാൻ 100 സീറ്റുകൾ ആവശ്യപ്പെടും, അതിൽ 90 എണ്ണവും നമ്മൾ വിജയിക്കുമെന്ന് ഉറപ്പാക്കും," ഷിൻഡെ സംഘടിപ്പിച്ച ശിവസേനയുടെ 58-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മുൻ സംസ്ഥാന മന്ത്രി രാംദാസ് കദം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com