കർഷകർക്കൊപ്പം നിൽക്കും; മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ

"ഉള്ളി കർഷകർക്കൊപ്പം തന്റെ സർക്കാർ എന്നും, നിലനിന്നിട്ടുണ്ട്. ആവശ്യമെങ്കിൽ കർഷകർക്ക് സാമ്പത്തിക സഹായം നൽകുമെന്നും"
കർഷകർക്കൊപ്പം നിൽക്കും; മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ

മുംബൈ: കർഷകർക്കൊപ്പം നിൽക്കും;മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. മൊത്തവ്യാപാര വിപണിയിൽ ഉള്ളിക്ക് വിലയിടിവ് ഉണ്ടായതിനെ കുറിച്ചുളള ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി നിയമസഭയിൽ ഇക്കാര്യം പറഞ്ഞത്.

"ഉള്ളി കർഷകർക്കൊപ്പം തന്റെ സർക്കാർ എന്നും, നിലനിന്നിട്ടുണ്ട്. ആവശ്യമെങ്കിൽ കർഷകർക്ക് സാമ്പത്തിക സഹായം നൽകുമെന്നും" മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തെ ഉള്ളി കർഷകർക്കൊപ്പം ഞങ്ങൾ ഉറച്ചുനിൽക്കുകയാണ്. നാഫെഡ് (നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്) ഉള്ളി സംഭരണം ആരംഭിച്ചിട്ടുണ്ടെന്നും അത് വില ഉയരാൻ ഇടയാക്കുമെന്നും ഷിൻഡെ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com