ഒടുവില്‍ പരാതി കേട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍; മഹാരാഷ്ട്രയിലെ ഹഡ്പസറില്‍ വീണ്ടും വോട്ടെണ്ണല്‍

നടപടി ശരദ് പവാര്‍ വിഭാഗത്തിന്റെ പരാതിയെ തുടര്‍ന്ന്
Election Commission finally listens to complaint; Recounting of votes in Hadapsar, Maharashtra

മഹാരാഷ്ട്രയിലെ ഹഡ്പസറില്‍ വീണ്ടും വോട്ടെണ്ണല്‍

file
Updated on

മുംബൈ : 2024 നവംബറില്‍ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹഡപ്സര്‍ മണ്ഡലത്തില്‍ പോള്‍ചെയ്ത വോട്ടുകള്‍ വീണ്ടും എണ്ണാന്‍ പുണെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉത്തരവിട്ടു. 27 ഇവിഎമ്മുകളിൽ നിന്നുള്ള വോട്ടുകള്‍ ജൂലൈ 25-നും ഓഗസ്റ്റ് 2നും ഇടയില്‍ വീണ്ടും എണ്ണുമെന്ന് കമ്മിഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

നേരത്തെ, ഫലപ്രഖ്യാപനത്തിനുശേഷം വോട്ടെണ്ണലിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച് സ്ഥാനാര്‍ഥികള്‍ ആശങ്കകള്‍ ഉന്നയിച്ചിരുന്നു. വോട്ട് മോഷണം ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തുവരുകയും ചെയ്തിട്ടുള്ള പശ്ചാത്തലത്തിലാണ് ഇവിടെ വീണ്ടും വോട്ടെണ്ണല്‍ നടക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com