

പദ്ധതി രൂപരേഖ
മുംബൈ: നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് താനെയില്‍ നിന്ന് ഉയരപ്പാത നിര്‍മിക്കുന്നു. 26 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയ്ക്കായി 8000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മാണത്തിന് പരിസ്ഥിതി അനുമതികളും അംഗീകാരങ്ങളും ആവശ്യമാണ്. നവിമുംബൈ വിമാനത്താവളം ജൂണില് തുറക്കാനിരിക്കെയാണ് പുതിയ പാത നിര്‍മിക്കുന്നതിന് ഒരുക്കങ്ങളും ആരംഭിച്ചത്
മുംബൈ, താനെ തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍നിന്ന് വിമാനത്താവളത്തിലേക്കുള്ള സുഗമമായ പ്രവേശനം ഉറപ്പാക്കുന്നതിന് സിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷനും (സിഡ്‌കോ) മുംബൈ മെട്രോപൊളിറ്റന്‍ റീജണ്‍ ഡിവലപ്‌മെന്റ് അതോറിറ്റിയും (എംഎംആര്‍ഡിഎ) ഒട്ടേറെ അടിസ്ഥാനസൗകര്യപദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിലൊരു പ്രധാനപദ്ധതിയായി ഇത് മാറും.
താനെയില്‍ ദിഘയില്‍ നിന്നാരംഭിക്കുന്ന പാത പാംബീച്ച് റോഡില്‍ നിന്ന് ഇരുനിലകളായി മാറുന്ന വിധത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.