ബിജെപിയെയും ആര്‍എസ്എസിനെയും അവസാനിപ്പിക്കുമെന്ന് ഭീഷണി

ഖലിസ്ഥാന്‍ നാഷനല്‍ ആര്‍മി എന്ന മെയിലില്‍ നിന്നാണ് സന്ദേശം
Email threat to end BJP and RSS

ബിജെപിയെയും ആര്‍എസ്എസിനെയും അവസാനിപ്പിക്കുമെന്ന ഇമെയില്‍

Updated on

മുംബൈ: 1984 ലെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനും ഓപ്പറേഷന്‍ വുഡ്റോസിനും ആര്‍എസ്എസ് പിന്തുണ നല്‍കിയതായും ബിജെപിയോടും ആര്‍എസ്എസിനോടുമുള്ള പ്രതികാരത്തോടൊപ്പം ബിജെപിയെയും ആര്‍എസ്എസിനെയും അവസാനിപ്പിക്കുമെന്നും ഇമെയില്‍ ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് നാഗ്പുരില്‍ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസമാണ് നാഗ്പുര്‍ മേയര്‍ക്ക് ഇമെയില്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പരിശോധനകള്‍ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

മുഖ്യമന്ത്രിയുടെ ഓഫിസ്, ബിഎംസി ആസ്ഥാന മന്ദിരം, ബോംബെ സ്്‌റ്റോക്ക് എക്‌സ്‌ചേഞ്ച്, പുണെ മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്നിവയ്ക്ക് ബോംബ് ഭീഷണി ഉണ്ടായതായും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പിഎംസി പരിസരത്തേക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഖലിസ്ഥാന്‍ നാഷനല്‍ ആര്‍മി എന്ന പേജില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയത്. മെയിലിന്‍റെ ഉറവിടത്തെക്കുറിച്ച് പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com