
കമ്പല്‍പാഡ അയ്യപ്പക്ഷേത്രത്തിലെ പ്രവേശന കവാടവും ഊട്ടുപുരയും
മുംബൈ:ഡോംബിവ്ലി ഈസ്റ്റ് കമ്പല്‍പാഡ അയ്യപ്പ ക്ഷേത്രത്തിലെ പുതുതായി നിര്‍മ്മിച്ച പ്രവേശന കവാടവും ഊട്ടുപുരയും മഹാരാഷ്ട്ര ബിജെപി സംസ്ഥാന അധ്യക്ഷനും നിയമസഭാംഗവുമായ രവീന്ദ്ര ചവാന്‍ ഉദ്ഘാടനം ചെയ്തു.
ബിജെപി നേതാക്കളായ നന്ദു പരബ് (പ്രസിഡന്‌റ്്, ബിജെപി കല്യാണ്‍ മേഖല), നന്ദു ജോഷി, മുന്‍ കോര്‍പ്പറേറ്റര്‍ സായി ഷെലാര്‍, മോഹന്‍ നായര്‍ (ബിജെപി സൗത്ത് ഇന്ത്യന്‍ സെല്‍) എന്നിവരും പങ്കെടുത്തു.
കമ്പല്‍പാട അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ആനന്ദ് രാജന്‍, ഭാരവാഹികളായ ടി.ആര്‍. ചന്ദ്രന്‍, ശശി നായര്‍, ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.