

വനിതാ ഡോക്ടറുടെ ആത്മഹത്യ: ഒരാള്‍ അറസ്റ്റില്‍
മുംബൈ: സത്താറയില്‍ 28 വയസുള്ള വനിതാ ഡോക്റ്ററുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. ഡോക്റ്ററുടെ കൈവെള്ളയില്‍ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ച രണ്ടു പേരില്‍ ഒരാളായ പ്രശാന്ത് ബങ്കാറിനെ ഫല്‍ത്താന്‍ പോലീസ് സംഘം പുണെയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.
ഡോക്റ്റര്‍ താമസിച്ചിരുന്ന വീടിന്‍റെ ഉടമസ്ഥന്‍റെ മകനാണ് പ്രശാന്ത് ബങ്കാര്‍. ബീഡ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിചെയ്തിരുന്ന ഡോക്റ്ററെ വ്യാഴാഴ്ച രാത്രി സത്താറ ജില്ലയിലെ ഫല്‍ത്താനിലെ ഹോട്ടല്‍മുറിയില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. എസ്‌ഐക്കായുള്ള തിരച്ചില്‍ തുടരുകയാണ്.