ബാരാമതിയില്‍ പോളിങ് 56 ശതമാനം മാത്രം

വിജയം ഉറപ്പിച്ച് സുനേത്ര പവാർ
56 percent polling in Baramati

ബാരാമതിയില്‍ പോളിങ് 56 ശതമാനം

representative image

Updated on

മുംബൈ: ഉപമുഖ്യമന്ത്രിയും എന്‍സിപി അധ്യക്ഷയുമായ സുനേത്ര പവാര്‍ മത്സരിക്കുന്ന പുണെ ജില്ലയിലെ ബാരാമതി നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ 56.56 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

അഹില്യനഗര്‍ ജില്ലയിലെ രാഹുരി നിയമസഭാ മണ്ഡലത്തില്‍ 54.80 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറിന് അവസാനിച്ചു.

മുന്‍ ഉപമുഖ്യമന്ത്രിയും ബാരാമതിയിലെ എംഎല്‍എയുമായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അധ്യക്ഷന്‍ അജിത് പവാര്‍ ജനുവരി 28 ന് വിമാനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ബാരമതിയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സുനേത്ര പവാറിനെതിരെ പ്രധാന പാര്‍ട്ടികളൊന്നും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല.

logo
Metro Vaartha
www.metrovaartha.com