
മുംബ്രയില്‍ ട്രെയിനപകടത്തിന് കാരണം ബാഗ് തട്ടിയത്
മുംബൈ : താനെയില്‍ മുംബ്രയ്ക്ക് സമീപം തിങ്കളാഴ്ച നടന്ന ട്രെയിന്‍ അപകടത്തിന് കാരണമായത് ഒരു യാത്രക്കാരന്‍റെ ബാഗ് അടുത്തുണ്ടായിരുന്ന ട്രെയിനില്‍ തൂങ്ങി യാത്രചെയ്യുന്നവരുടെ മേല്‍ ഉരഞ്ഞതാണെന്ന് ദൃക്സാക്ഷിയായ യാത്രക്കാരന്‍ പറയുന്നു.
ഉല്ലാസ്നഗര്‍ സ്വദേശിയായ ദീപക് ഷിര്‍സാത്താണ് ഇക്കാര്യം പറഞ്ഞത്. ദീപക്കിന്‍റെ സുഹൃത്ത് കേതന്‍ സരോജ് (23) അപകടത്തില്‍ മരിച്ചു.
തിരക്കേറിയ രണ്ട് ലോക്കല്‍ട്രെയിനുകളുടെ വാതില്‍പ്പടിയില്‍ യാത്രചെയ്തിരുന്ന യാത്രക്കാര്‍ തമ്മില്‍ കൂട്ടിയുരസുകയായിരുന്നു. കുത്തനെയുള്ള വളവിലായിരുന്നു അപകടം. ഒരു ട്രെയിന്‍ കസാരയിലേക്കും മറ്റൊന്ന് മുംബൈയിലേക്കും പോകുകയായിരുന്നു. കേതനൊപ്പം ദിവസേന യാത്രചെയ്തിരുന്ന വ്യക്തിയാണ് ദീപക്.
സംഭവദിവസം ഇരുവരും ഷഹാദില്‍നിന്ന് രാവിലെ 8.30-ന് പതിവുപോലെ ലോക്കല്‍ ട്രെയിനില്‍ കയറിയിരുന്നു. ഉല്ലാസ്നഗര്‍ നിവാസികളും സഹപ്രവര്‍ത്തകരുമായ ഇരുവരും വര്‍ഷങ്ങളായി നവിമുംബൈയിലെ ഐരോളിയിലെ ജോലിസ്ഥലത്തേക്ക് ഒന്നിച്ചായിരുന്നു പോകുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ സര്‍ക്കാരോ റെയില്‍വേയോ തയാറായിട്ടില്ല.