ഗാന്ധിജിയെ പുകഴ്ത്തി ആര്‍എസ്എസ്; അനീതിയില്‍ നിന്ന് രാജ്യത്തെ സംരക്ഷിച്ചു

രാഷ്ട്രം എക്കാലവും നിലനില്‍ക്കും

RSS praises Gandhiji; he saved the country from injustice

മോഹന്‍ ഭാഗവത്

Updated on

നാഗ്പുര്‍: മഹാത്മാ ഗാന്ധിയെ പ്രകീര്‍ത്തിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഗാന്ധിജി നല്‍കിയ സംഭാവനകള്‍ വലുതാണെന്നും അദ്ദേഹം അനീതിയില്‍ നിന്ന് രാജ്യത്തെ സംരക്ഷിച്ചുവെന്നും ഭാഗവത് നാഗ്പുരില്‍ പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളില്‍ പ്രമുഖന്‍ മാത്രമല്ല, ഭാരതത്തിന്‍റെ സ്വത്വത്തില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രം വിഭാവനം ചെയ്തവരില്‍ പ്രത്യേക സ്ഥാനമുള്ള വ്യക്തി കൂടിയാണ് ഗാന്ധിജിയെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദവി, ഭാരതീയ, ആര്യ എന്നിവയെല്ലാം ഹിന്ദു എന്നതിന്റെ പര്യായങ്ങളാണ്. നമുക്ക് ഒരിക്കലും ഒരു രാഷ്ട്ര-രാജ്യം എന്ന സങ്കല്‍പ്പം ഉണ്ടായിരുന്നില്ല. നമ്മുടെ സംസ്‌കാരമാണ് നമ്മുടെ രാഷ്ട്രത്തെ ഉണ്ടാക്കുന്നത്. രാജ്യങ്ങള്‍ വരികയും പോകുകയും ചെയ്യാം, എന്നാല്‍ രാഷ്ട്രം എക്കാലവും നിലനില്‍ക്കും. ഇതാണ് നമ്മുടെ പുരാതന ഹിന്ദു രാഷ്ട്രം.

നാം എല്ലാത്തരം ഉയര്‍ച്ച താഴ്ചകളും കണ്ടിട്ടുണ്ട്, അടിമത്തവും സ്വാതന്ത്ര്യവും കണ്ടിട്ടുണ്ട്, പക്ഷേ അതിനെയെല്ലാം നാം അതിജീവിച്ചു. അതുകൊണ്ടാണ് ശക്തവും സംഘടിതവുമായ ഒരു ഹിന്ദു സമൂഹം രാജ്യത്തിന്റെ സുരക്ഷയുടെയും അഖണ്ഡതയുടെയും ഉറപ്പായിരിക്കുന്നത്. ഹിന്ദു സമൂഹം ഒരു ഉത്തരവാദിത്തമുള്ള സമൂഹമാണ്.ഞങ്ങളും അവരും' എന്ന മാനസികാവസ്ഥയില്‍ നിന്ന് ഹിന്ദു സമൂഹം എപ്പോഴും മുക്തമാണെന്ന് മോഹന്‍ ഭാഗവത് വ്യക്തമാക്കി

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com