
മുംബൈ: മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും വ്യാപകമായ അഴിമതിക്കെതിരേ നടപടിയെടുക്കാന്‍ അദേഹത്തിന് കഴിവില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
രാജ്യത്തിനകത്ത് മതിലുകള്‍ സൃഷ്ടിക്കുന്ന ബിജെപിയില്‍നിന്ന് ശിവസേന ഉദ്ധവ് വിഭാഗത്തിന് ഹിന്ദുത്വത്തെക്കുറിച്ചുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി രാജ്യത്ത് മതിലുകള്‍ സൃഷ്ടിക്കുകയാണെന്നു ഉദ്ധവ് ആരോപിച്ചു.