ലോക്കല്‍ ട്രെയിനുകള്‍ എസിയാക്കുമെന്ന് ഫഡ്‌നാവിസ്

അപകടമരണങ്ങളുടെ പശ്ചാത്തലത്തില്‍ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കും
Fadnavis says local trains will be made AC

കൂടുതല്‍ എസി ട്രെയിനുകള്‍

Updated on

മുംബൈ: ലോക്കല്‍ ട്രെയിനുകളില്‍ ഭൂരിഭാഗവും എസിയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും യോജിച്ച് വേണ്ട നടപടികള്‍ എടുക്കും.

അപകടങ്ങള്‍ കുറയ്ക്കാനും കൂടുതല്‍ സുരക്ഷിതമായ യാത്രയും ലക്ഷ്യമിട്ടാണ് എസി ട്രെയിനുകള്‍ എത്തിക്കുന്നത്. ടിക്കറ്റ് നിരക്ക് വര്‍ധനയില്ലാതെ തന്നെ എസി ട്രെയിനോടിക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

താനെ ജില്ലയിലെ മുംബൈയ്ക്ക് സമീപം സബര്‍ബന്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതം നല്‍കാനും തീരുമാനം ആയി. അപകടത്തില്‍ ഒരു ജിആര്‍പി കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ നാല് യാത്രക്കാര്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com