

പ്രവാസി സാഹിതി പുസ്തകം പ്രകാശനം ചെയ്തു
പുനെ: മഹാരാഷ്ട്രയിലെ 36 ജില്ലകളില്‍ നിന്നുള്ള പ്രവാസി മലയാളി എഴുത്തുകാരുടെ കഥകളും കവിതകളും കോര്‍ത്തിണക്കി തയാറാക്കിയ 'പ്രവാസി സാഹിതി' എന്ന പുസ്തകത്തിന്‍റെ പ്രകാശനച്ചടങ്ങ് പുനെയില്‍ നടന്നു.
ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍സ് മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ ഉപസമിതിയായ ഫെയ്മ സര്‍ഗവേദിയാണ് ഈ സാഹിത്യ സമാഹാരം പുറത്തിറക്കിയത്.
അകുര്‍ഡി സിഎംഎസ് കേരള ഭവനില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യനിരൂപകനും എഴുത്തുകാരനുമായ സജി എബ്രാഹം പുസ്തകപ്രകാശനം നിര്‍വഹിച്ചു.