മലയാളികൾ ആവേശപൂർവം ഏറ്റെടുത്ത് ഫെയ്മ മഹാരാഷ്ട്രയുടെ 'ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി' പദ്ധതി

''ഒരു മരം നടാൻ ഏറ്റവും നല്ല സമയം 20 വർഷം മുമ്പായിരുന്നു. രണ്ടാമത്തെ ഏറ്റവും നല്ല സമയം ഇപ്പോഴാണ്''
FAIMA Maharashtra tree planting project

മലയാളികൾ ആവേശപൂർവം ഏറ്റെടുത്ത് ഫെയ്മ മഹാരാഷ്ട്രയുടെ 'ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി' പദ്ധതി

Updated on

നല്ല കാര്യങ്ങൾ ചെയ്യാൻ ഏറ്റവും നല്ല സമയമോ പ്രത്യേക സമയ പരിധിയോ ഇല്ല. വൃക്ഷത്തൈ നടൽ ഒരാൾക്ക് ജീവൻ നൽകുന്നതിനു തുല്യമാണ്. നമ്മൾ നടുന്ന ഓരോ തൈയും സമൂഹത്തിന്‍റെ രക്ഷകനായി മാറും. മഴക്കാലം ആരംഭിച്ചിരിക്കുന്നു, മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും നമ്മുടെ ആവാസവ്യവസ്ഥ നിലനിർത്തുന്നതിനും വലിയ തോതിൽ മുൻകൈയെടുക്കേണ്ട സമയമാണിത്.

ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസോസിയേഷൻസ് - ഫെയ്മയുടെ 30ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന കർമപദ്ധതികളിൽ "പ്രകൃതി സംരക്ഷണം സാമൂഹ്യ നന്മയ്ക്ക്" എന്ന മുദ്രാവാക്യം ഏറ്റെടുത്ത് ഫെയ്മ മഹാരാഷ്ട്ര ഘടകം മഹാരാഷ്ട്രയിലെ 36 ജില്ലകൾ ഉൾപ്പെട്ട 7 സോണുകളിലെ മലയാളികളെ അണിനിരത്തി 2025 ജൂലൈ 27 ന് ആരംഭിച്ച് 2026 ജൂൺ 5നുള്ളിൽ 30,000 വൃക്ഷത്തൈ നടീൽ എന്ന യജ്ഞത്തിന്‍റെ ഉൽഘാടന പരിപാടിയിൽ പങ്കെടുത്ത 7 സോണുകളിലേയും സംഘടന നേതാക്കൾ ആവേശപൂർവം ഈ മിഷൻ ഏറ്റെടുക്കുകയും ചെയ്തു.

ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് ജയപ്രകാശ് നായർ രാവിലെ 9 ന് വൃക്ഷത്തെ നട്ട് മിഷൻ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു.

തുടർന്ന് താഴെ കൊടുത്തിരിക്കുന്ന ഓരോ സോണുകളിലും ഉൽഘാടന ചടങ്ങ് ഏറ്റെടുത്ത് ഫെയ്മ മഹാരാഷ്ട്ര ഭാരവാഹികൾ മിഷന് ആരംഭം കുറിച്ചു.

മുംബൈ സോൺ

അനു ബി. നായർ (ട്രഷറർ ഫെയ്മ മഹാരാഷ്ട്ര) ആദ്യ വൃക്ഷത്തൈ നട്ടു. തുടർന്ന് പി.പി. അശോകൻ (ജനറൽ സെക്രട്ടറി), ശിവപ്രസാദ് കെ. നായർ (റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി), സുമി ജെൻട്രി (സെക്രട്ടറി വനിതാവേദി),രോഷ്നി അനിൽകുമാർ (ജോ.സെക്രട്ടറി വനിതാവേദി), ബോബി സുലക്ഷണ (മുംബൈ സോണൽ വനിതാവേദി സെക്രട്ടറി), സിന്ധു റാം (മുംബൈ സോണൽ വനിതാവേദി), യാഷ്മ അനിൽകുമാർ (സെക്രട്ടറി യുവജനവേദി) യുവജനവേദി അംഗങ്ങളായ വിഗ്നേഷ്, ശ്രുതി കൃഷ്ണ,നിധി കൃഷ്ണ, ബിനി അജയ്, ഷൈലജ രമേശൻ, ടി.ടി രമേശൻ (സർഗ്ഗവേദി), മായാ ദേവി (യാത്ര സഹായവേദി), സി എസ് ഗോപാലകൃഷ്ണൻ, സർഗവേദി അംഗങ്ങളായ അനിൽകുമാർ കെ കെ, സനു സ്വാമി, രാജീവൻ കാഞ്ഞങ്ങാട്, ഹിമ രാജീവൻ,സുഹാസിനി എം നായർ, നിസ ഷാജി, രാകേഷ് . പി.കെ ഹരിദാസ്, ടി.തിലകൻ എന്നിവർ മുംബൈയിൽ നേതൃത്വം നൽകി.

കൊങ്കൺ സോണിനെ പ്രതിനിധീകരിച്ച് കൊങ്കണിലെ മുതിർന്ന സാമൂഹ്യ പ്രവർത്തകനും ഫെയ്മ മഹാരാഷ്ട്ര സീനിയർ സിറ്റിസൺ ക്ലബ്ബ് വൈസ് ചെയർമാനുമായ കെ.എസ്.വൽസൻ, സഫൽ വൽസൻ എന്നിവർ നേതൃത്വം നൽകി.

ഔറംഗബാദിനെ (മറാത്തവാഡ) പ്രതിനിധീകരിച്ച് ഔറംഗബാദ് കേരള സമാജം ജനറൽ സെക്രട്ടറി കബീർ അഹമ്മദ്, ലാത്തൂർ മലയാളി സമാജം പ്രസിഡന്‍റ് ബിനു ജേക്കബ്, സർഗ്ഗവേദി സെക്രട്ടറി രാധാകൃഷ്ണപിള്ള, ജോയി പൈനാടത്ത് (സർഗ്ഗവേദി) എന്നിവർ നേതൃത്വം നൽകി.

നാഗ്പൂർ സോണിനെ പ്രതിനിധീകരിച്ച് ചെയർമാൻ അനിൽ മാത്യൂ, മേരി തോമസ് ഹേമലതയും കുടുംബവും (വനിതാവേദി) നേതൃത്വം നൽകി.

നാസിക് സോണിനെ പ്രതിനിധീകരിച്ച് ഡോക്ടർ. ജിബിൻ തോമസും (ഓർത്തോ സർജൻ, അപ്പോളോ ഹോസിറ്റൽ) ഡോക്ടർ. പ്രൈസി ജിബിൻ (സിവിൽ ഹോസ്പിറ്റൽ) ചേർന്ന് ഒരു വൃക്ഷ തൈ നട്ട് ഉത്ഘാടനം നിർവഹിച്ചു.ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ പ്രസിഡന്‍റ് ഉണ്ണി വി ജോർജ്, ഫെയ്മ സീനിയർ സിറ്റിസൺ ചെയർമാൻ രവീന്ദ്രൻ നായരും മെമ്പർമാരായ രവീന്ദ്രൻ നായരും, ബാലൻ നായരും ലീല രവീന്ദ്രൻ നായരും തങ്കമ്മ ജോർജും, വനിതാ വേദി മെമ്പർമാരായ സിന്ധു ജയപ്രകാശ്, ഷാന്‍റി ഉണ്ണി, മെറിൻ ജോസിയും, ഫെയ്മ യൂത്ത് പ്രവൃത്തകർ ആയ പൂജ ജയപ്രകാശ്, ഷാരോൺ ഉണ്ണി, പവിത്ര ജയപ്രകാശ് ജെസിക ജോസി, എലായിസ ജോസി തുടങ്ങിയവർ വിവിധ ഇന വൃക്ഷ തൈകൾ നടുകയും ചെയ്തു.

സാത്പൂർ ഏരിയയിൽ എൻ എം സി എ സെക്രട്ടറി അനൂപ് പുഷ്പംഗതനും കുട്ട്വാഡ് ഏരിയയിൽ ഫെയ്മ റയിൽ പാസാഞ്ചേഴ്സ് അസോസിയേഷൻ നാസിക് വൈസ് പ്രസിഡന്‍റ് കെ പി എസ് നായരും വൃക്ഷ തൈ നടുകയുണ്ടായി.

പൂനെ സോണിനെ പ്രതിനിധീകരിച്ച് ഫെയ്മ മഹാരാഷ്ട്ര ചീഫ് കോഡിനേറ്റർ സുരേഷ് കുമാർ,ഫെയ്മ മഹാരാഷ്ട്ര വനിതാവേദി പൂനെ സോണൽ പ്രസിഡൻറ് പ്രീത ജോർജ്ജ്, ഫെയ്മ മഹാരാഷ്ട്ര സീനിയർ സിറ്റിസൺ ചീഫ് കോർഡിനേറ്റർ രമേശ് അമ്പലപ്പുഴ, ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി പ്രസിഡന്‍റ് മോഹൻ മൂസ്സത്, വിജയ് നായർ, ഫെയ്മ മഹാരാഷ്ട്ര സീനിയർ സിറ്റിസൺ വൈസ് ചെയർപേഴ്സൺ സുമ നായർ, ഡോ. മീരാ പാട്ടീൽ (നായർ), ലതാ നായർ എന്നിവർ നേതൃത്വം നൽകി.

അമരാവതി സോണിനെ പ്രതിനിധീകരിച്ചുകൊണ്ട് വനിതാവേദി പ്രസിഡൻറ് ബിജി ഷാജി, രാജി പ്രശാന്ത്, സീനിയർ സിറ്റിസൻസ് അംഗം ശാന്തമ്മ, യുവജനവേദി അംഗങ്ങളായ ദേവിക ഷാജി, ഹർഷ, ആരവ് എന്നിവർ നേതൃത്വം നൽകി.

ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com