ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി അമരാവതി സോണൽ കമ്മറ്റി രൂപീകരിച്ചു

ഫെയ്മാ മഹാരാഷ്ട്ര വനിതാ വേദി അമരാവതി സോണൽ പ്രസിഡണ്ടായി ബിജി ഷാ ചുമതലയേറ്റു
ഫെയ്മാ മഹാരാഷ്ട്ര വനിതാ വേദി അമരാവതി സോണൽ പ്രസിഡണ്ട് ബിജി ഷാ, സോണൽ സെക്രട്ടറി രാജി പ്രശാന്ത്
ഫെയ്മാ മഹാരാഷ്ട്ര വനിതാ വേദി അമരാവതി സോണൽ പ്രസിഡണ്ട് ബിജി ഷാ, സോണൽ സെക്രട്ടറി രാജി പ്രശാന്ത്

മുംബൈ:ഫെയ്മ മഹാരാഷ്ട്ര വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ അമരാവതി സോണിലെ അകോള, ബുൽധാന, യവത്മൽ, അമരാവതി, വാഷിം ജില്ലകളിൽ താമസിക്കുന്ന വനിതകളെ ഉൾപ്പെടുത്തി വിവിധ മലയാളി സമാജം പ്രവർത്തകരുടെ സാന്നിധ്യത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ജിഷ ഡാൻഡിസ് അധ്യക്ഷയായി , യോഗത്തിന് ബിജി ഷാജി സ്വാഗതം ആശംസിച്ചു.

സംസ്ഥാന ജോ: സെക്രട്ടറി ബിന്ദു സുധീർ വനിതവേദിയുടെ നയരേഖ അവതരിപ്പിച്ചു. ഫെയ്മ മഹാരാഷ്ട്ര ചീഫ് കോഡിനേറ്റർ ടി.ജി.സുരേഷ് കുമാർ, ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന വനിതാവേദി പ്രസിഡൻറ് അനു ബി നായർ, ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി സെക്രട്ടറി രാധാകൃഷ്ണ പിളള, ദിവാകരൻ മുല്ലനേഴി ബുൽദാന,രാജു ജോൺ യവത്മൽ, T.O എബ്രഹാം യവത്മൽ,ബാബൂസ് മണ്ണൂർ ബുൽദാന, ഷൈൻ പാലാമൂട്ടിൽ,ലിബിൻ ദേവസ്യ,ശശി കെലോത്ത് ബുൽദാന,ജെ പി നായർ, സുമി ജെൻട്രി സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര വനിതാവേദി എന്നിവർ ആശംസകൾ അറിയിച്ചു.

നയപരിപാടികളും ഭാവി പ്രവർത്തനങ്ങളെയും കുറിച്ചുള്ള പൊതു ചർച്ചയ്ക്ക് ശേഷം. ചർച്ച ഏകോപനം രാജി പ്രശാന്ത്അ വതരിപ്പിച്ചു സോണുകളിൽ നടപ്പിലാക്കേണ്ട കർമ്മ പദ്ധതികൾ അംഗീകരിച്ചു.

സോണൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് കോർഡിനേഷൻ ഗീതാ സുരേഷ് സംസ്ഥാന ഖജാൻജി യോഗത്തിന്റെ മുന്നിൽ അവതരിപ്പിക്കുകയും ഐക്യകണ്‌ഠേന പാസ്സാക്കുകയും ചെയ്തു. അമരാവതി സോണൽ പ്രസിഡന്റ് ബിജി ഷാജി,സെക്രട്ടറി രാജി പ്രശാന്ത്, വൈസ് പ്രസിഡണ്ട്മാരായി തുഷാരി പിളള,ജിഷ ഡാൻഡിസ്,ജീന സഹർക്കർ, ശ്വേത ആചാരൃ, കാതറിൻ ക്ളാൻഡിഡ,ജോ: സെക്രട്ടറിമാരായി മറിയാമ്മ തോമസ്, എൽസബേത്ത് സാമുവൽ,രാജി നായർ,ബീന സാബു, കമ്മിറ്റി മെമ്പർമാരായി അനിത ബാബു വിജയലക്ഷ്മി നായർ,ജലജ മുല്ലനേഴി,ലിജി ഷൈൻ ശകുന്തള, മൃദുല, റിനി ഏബ്രഹാം, ഉഷ അമരാവതി എന്നിവരെ തെരഞ്ഞെടുത്തു.

നിയുക്ത പ്രസിഡന്‍റായി ബിജി ഷാജി ചുമതലയേൽക്കുകയും ശക്തമായ പ്രവർത്തനം കാഴ്ചവെക്കുമെന്ന് വാഗ്‌ദാനം ചെയ്തു.

സെക്രട്ടറി രാജി പ്രശാന്ത് അനിഷേധ്യമായ സ്ത്രീ കൂട്ടായ്മയായി സംഘടനയെ സജ്ജമാക്കുമെന്ന് അറിയിച്ചുകൊണ്ട് യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും കൃതജ്ഞത പറഞ്ഞു.

Trending

No stories found.

Latest News

No stories found.