പ്രവാസി മലയാളിയുടെ ദുരൂഹമരണത്തിൽ അന്വേഷണം ഊർജിതമാക്കണം: ഫെയ്മ

കേരള മുഖ്യമന്ത്രിയ്ക്കും, മറ്റ് കേന്ദ്ര മന്ത്രിമാർക്കും പരാതി നൽകി
പ്രവാസി മലയാളിയുടെ ദുരൂഹമരണത്തിൽ അന്വേഷണം ഊർജിതമാക്കണം: ഫെയ്മ

മുംബൈ: പ്രവാസി മലയാളിയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻ (FAIMA) മഹാരാഷ്ട്ര സംസ്ഥാന ഘടകം കേരള മുഖ്യമന്ത്രിയ്ക്കും, മറ്റ് കേന്ദ്ര മന്ത്രിമാർക്കും പരാതി നൽകി.

ഡൽഹി ദ്വാരക സെക്ടർ 15 ശിവാനി എൻക്ലേവ് നിവാസിയും വ്യവസായിയും സാമൂഹിക ജീവകാരുണ്യ പ്രവർത്തകനുമായ പി. പി. സുജാതനെയാണ് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇനിയൊരു പ്രവാസിക്കും ഇതുപോലെയൊരു ദുരവസ്ഥ ഉണ്ടാകാതെയിരിക്കുവാനായി, ഡൽഹി വിഷയത്തിൽ ശരിയായ അന്വേഷണം നടത്തണമെന്നും ഫെയ്മ പറഞ്ഞു.

അന്വേഷണം ഊർജിതമാക്കി കുറ്റക്കാരെ ഉടനടി കണ്ടെത്തി ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് എല്ലാ പ്രവാസി ബഹുജന സംഘടനകളും കേരള മുഖ്യമന്ത്രി, വിദേശകാര്യ സഹമന്ത്രി, ഐ.റ്റി സഹമന്ത്രി മുതലായവർക്കും പരാതി നൽകി ഈ ക്യാമ്പയനിൽ അണിചേരണമെന്നും ഫെയ്മ ആവശ്യപ്പെട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com