
സീനിയര്‍ സിറ്റിസണ്‍ ക്ലബ് ഭാരവാഹികള്‍
പുനെ: ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മറുനാടന്‍ മലയാളി അസോസിയേഷന്‍സ് (ഫെയ്മ)സീനിയര്‍ സിറ്റിസണ്‍ ക്ലബ്ബ് രൂപീകരിച്ചു. ചെയര്‍മാന്‍ - രവിന്ദ്രന്‍ നായര്‍ (നാസിക്) ചീഫ് കോര്‍ഡിനേറ്റര്‍ - രമേഷ് അമ്പലപ്പുഴ (പൂണെ), വൈസ് ചെയര്‍പേഴ്‌സണ്‍മാരായി കെ.എസ്. വല്‍സന്‍ (കൊങ്കണ്‍ സോണ്‍), ബിജിലി ഭരതന്‍ (മുംബൈ സോണ്‍), സുമ നായര്‍ (പുനെ സോണ്‍), കെ.എം. ജോസഫ് (ഔറംഗബാദ് സോണ്‍), ശശിധരന്‍ നായര്‍ (നാസിക് സോണ്‍), വൈ. ഗീവര്‍ഗീസ് (നാഗ്പൂര്‍ സോണ്‍), ശ്രീകുമാര്‍ (അമരാവതി സോണ്‍) കോര്‍ഡിനേറ്റര്‍മാരായി എസ്. മോഹനന്‍ നായര്‍ (മുംബൈ സോണ്‍), വേണു അമ്പലപ്പുഴ (പുനെ സോണ്‍), ബാബുകുട്ടി എ. ജോണ്‍ (നാസിക് സോണ്‍), ജോയി പൈനാടത്ത് (ഔറംഗബാദ് സോണ്‍), ഒ.കെ. സുരേഷ് (കൊങ്കണ്‍ സോണ്‍), മേരി തോമസ് (നാഗ്പൂര്‍ സോണ്‍), ശശി കെലോത്ത് (അമരാവതി സോണ്‍).
കമ്മിറ്റി അംഗങ്ങളായി രമണി നായര്‍, രാധാകൃഷ്ണന്‍, പി. അശോകന്‍, രത്‌ന ചന്ദ്രന്‍, സലിം താജ്, എന്‍.ഡി. ജോര്‍ജ്, ഈശോ മാത്യൂ, ദിലിപ്കുമാര്‍, ഗീവര്‍ഗീസ്, വിജയ് കെ. നായര്‍, അനില്‍കുമാര്‍ പിള്ള, കൃഷ്ണന്‍കുട്ടി പി. നായര്‍, ഗിരിജാ നായര്‍, പി. വിജയകുമാരന്‍ വൈദ്യര്‍, വേണുഗോപാല്‍ മേനോന്‍, ഗോപാലകൃഷ്ണന്‍ അയ്യര്‍, രവി. ടി, ഗോപാലകൃഷ്ണന്‍ ടി.ആര്‍., ബാബു. എന്‍ കുട്ടപ്പന്‍, പി.കെ. ചന്ദ്രമോഹന്‍ എന്നിവരെ യോഗം തെരഞ്ഞെടുത്തു.
ഫെയ്മ മഹാരാഷ്ട്ര വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജയപ്രകാശ് നായര്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ ചീഫ് കോര്‍ഡിനേറ്റര്‍ ടി.ജി. സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. പ്രവര്‍ത്തനരൂപരേഖ ജനറല്‍ സെക്രട്ടറി പി.പി. അശോകന്‍ അവതരിപ്പിച്ചു.ഫെയ്മ മഹാരാഷ്ട്ര മലയാളി വെല്‍ഫെയര്‍ സെല്‍ പ്രസിഡന്‍റ് ഉണ്ണി വി. ജോര്‍ജ് ഖജാന്‍ജി അനു ബി നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.