
നാമജപ യാത്രയും പ്രതിഷേധ യോഗവും
മുംബൈ: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്കെതിരെ കേരളത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ അറിയിച്ചു കൊണ്ട് കേരളീയ ക്ഷേത്രപരിപാലന കേന്ദ്ര സമിതിയുടെ നാമജപ യാത്രയും പ്രതിഷേധ യോഗവും ഐരോളി അയ്യപ്പക്ഷേത്ര പരിസരത്ത് നടത്തി
മുംബൈയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകളടക്കം നിരവധി ആളുകള്‍ പങ്കെടുത്തു.കെകെകെഎസ് ഉപാദ്ധ്യക്ഷന്‍, രാജേഷ് അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി സുനില്‍കുമാര്‍ സ്വാഗതവും അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. ഹിന്ദു ഐക്യവേദി കേരള സംസ്ഥാന ഉപാധ്യക്ഷന്‍ ബിജു, ഹിന്ദു ജാഗരണ്‍ മഞ്ച് കൊങ്കണ്‍ പ്രാന്ത പ്രമുഖ് യോഗേഷ് സാലുങ്കേ, ഭാരത് ഭാരതി പ്രമുഖ് ഏ.ആര്‍. ഗോകുല്‍ദാസ് , ഐരോളി ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ഷാജി, തുടങ്ങിയര്‍ സംസാരിച്ചു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച്
ശബരിമലയില്‍ നടത്തിയ സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കാളികളായ മുഴുവന്‍ ആളുകളെയും തുറുങ്കിലടക്കണമെന്നും അവരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടി നഷ്ടപ്പെട്ട സ്വണ്ണം തിരിച്ചു പിടിക്കണമെന്നും ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിട്ട് ക്ഷേത്രഭരണം ഭക്തര്‍ക്ക് കൈമാറണമെന്നും ബിജു ആവശ്യപ്പെട്ടു.