എസ്എൻഡിപി നെരൂൾ ഈസ്റ്റ് ശാഖയുടെ കുടുംബ സംഗമം നടന്നു

നെരൂൾ ഈസ്റ്റ് ശാഖയുടെ കുടുംബ സംഗമം ഫെബ്രുവരി 3 ഞായറാഴ്ച വൈകീട്ട് 6 മണി മുതൽ നെരൂളിലെ ന്യൂ ബോംബെ കേരളീയ സമാജം ഹാളിൽ നടന്നു
എസ്എൻഡിപി നെരൂൾ ഈസ്റ്റ് ശാഖയുടെ കുടുംബ സംഗമം നടന്നു

നവി മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ - താനെ യുണിയനിൽപ്പെട്ട 4684 നമ്പർ നെരൂൾ ഈസ്റ്റ് ശാഖയുടെ കുടുംബ സംഗമം ഫെബ്രുവരി 3 ഞായറാഴ്ച വൈകീട്ട് 6 മണി മുതൽ നെരൂളിലെ ന്യൂ ബോംബെ കേരളീയ സമാജം ഹാളിൽ നടന്നു.തദവസരത്തിൽ ശ്രീനാരായണ ഗുരുവിന്‍റെ ഫിലോസഫിയിൽ മുംബൈ സർവ്വകലാശാലയിൽ നിന്ന് ആദ്യമായി ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോക്റ്റർ ഡിന്‍റാ (ഷൈനി) മുരളീധരനെ നോർക്ക ഡെവലപ്പ്മെന്‍റ് ഓഫീസറും കേരള സർക്കാർ അണ്ടർ സെക്രട്ടറിയുമായ എസ്സ്.എച്ച്.ഷമീം ഖാൻ മൊമെന്‍റോ നൽകി ആദരിച്ചു.

കഴിഞ്ഞ അദ്ധ്യയന വർഷം മഹാരാഷ്ട്രയിൽ നടന്ന എസ്സ്എസ്സ്സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുമാരി പ്രവീണ പ്രകാശ്,എച്ച്എസ്സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ മാസ്റ്റർ ശ്രീഹരി രതീഷ് എന്നിവർക്ക് സ്വർണമെഡലും പ്രശസ്തി പത്രവും നൽകി.എം.ബിജുകുമാർ പ്രസിഡന്‍റ് മുംബയ് - താനെ യൂണിയൻ,ടി കെ മോഹൻ വൈസ് പ്രസി.മുംബൈ താനെ യൂണിയൻ, ബിനു സൂരേന്ദ്രൻ സെക്രട്ടരി മുംബൈ താനെ യൂണിയൻ,സുമ രഞ്ജിത്ത് വനിതാസംഘം എസ്സ്.എൻഡിപി യൂണിയൻ പ്രസിഡന്റ്, ശോഭന വാസുദേവൻ വനിതാസംഘം എസ്സ്എൻഡിപി യൂണിയൻ സെക്രട്ടറി,സി.വി.വിജയൻ പ്രസിഡന്‍റ് സി.ബി,ഡി-ഖാർഘർ ശാഖായോഗം,എൻ.എസ്സ്.രാജൻ സോണൽ സെക്രട്ടറി ശ്രീനാരായണ മന്ദിര സമിതി,ടി.എൻ.ഹരിഹരൻ പ്രസിഡന്‍റ് കേരള കേന്ദ്രിയ സംഘടന,എം.കെ.നവാസ് ചെയർമാൻ കെയർ ഫോർ മുംബൈ,പ്രിയ വർഗീസ് സെക്രട്ടറി കെയർ ഫോർ മുംബൈ,കെ.എ.കുറുപ്പ് പ്രസിഡന്‍റ് ന്യൂ ബോംബെ കേരളീയ സമാജം,എസ്സ്.കുമാർ സാമൂഹ്യ പ്രവർത്തകൻ,ബിനു നായർ പ്രസിഡന്റ് നായർ സർവീസ് സോസയറ്റി നെരൂൾ,വി.കെ .മുരളീധരൻ എം.ഡി,വി.കെ.എം.ഫുഡ് പ്രൈവറ്റ് ലിമിറ്റഡ്,നിർമ്മല മോഹൻ ഗുരുധർമ്മ പ്രചാരക,സാമൂഹ്യ പ്രവർത്തകരായ വത്സൻ മൂർക്കോത്ത്,കെ കെ നായർ,ശശി ദാമോരൻ തുടങ്ങി കലാ,സാമൂഹ്യ,രാഷ്ട്രീയ രംഗത്തെ വിശിഷ്ട വ്യക്തികൾ സംബന്ധിച്ചു. ശാഖായോഗം പ്രസിഡന്‍റ് എൻ ഡി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി രതീഷ് ബാബു സ്വാഗതം അർപ്പിച്ചു.തുടർന്ന് കലാമണ്ഡലം രാജലക്ഷ്മി അവതരിപ്പിച്ച കുമാരനാശാന്‍റെ കരുണ എന്ന കവിതയെ ആസ്‌പദമാക്കി മോഹിനിയാട്ടം എന്ന കലാരൂപവും ശ്രീകുമാർ മാവേലിക്കര, മുകുന്ദൻ മാവേലിക്കര, അമൃത രതീഷ്, ബിനേഷ് കുമാർ,കാർത്തിക് ജയന്ദ്രൻ,സുരേഷ് ആചാര്യ എന്നിവർ അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും അരങ്ങേറി. കുമാരി അമ്യത രതീഷ് പരിപാടി നിയന്ത്രിച്ചു.

Trending

No stories found.

Latest News

No stories found.