ഷക്കീറ മുംബൈയില്‍ എത്തുന്നു

പോപ് ഗായിക എത്തുക ഏപ്രിലില്‍
Famous pop singer and Grammy Award winner Shakira arrives in Mumbai

ഷക്കീറ

Updated on

മുംബൈ: പ്രശസ്ത പോപ്പ് ഗായികയും ഗ്രാമി അവാര്‍ഡ് ജേതാവുമായ ഷക്കീറ മുംബൈയില്‍ എത്തുന്നു. ഏപ്രിലില്‍ മുംബൈയിലും ഡല്‍ഹിയിലും നടക്കുന്ന ഷോകളില്‍ പങ്കെടുക്കും. ഏപ്രില്‍ 10ന് മുംബൈയിലെ മഹാലക്ഷ്മി റേസ്‌കോഴ്സിലും ഏപ്രില്‍ 15 ന് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലും സംഗീത നിശ നടത്തും.

സൊമാറ്റോയുടെ കീഴിലുള്ള 'ഡിസ്ട്രിറ്റും' ഫീഡിംഗ് ഇന്ത്യ' എന്ന സംഘടനയും സംയുക്തമായി സംഘടിപ്പിക്കുന്ന 'പരിപാടിയുടെ ഭാഗമായാണ് ഷക്കീറ ഇന്ത്യയില്‍ എത്തുന്നത്. രാജ്യത്തെ വിശപ്പും പോഷകാഹാരക്കുറവും സംബന്ധിച്ച് അവബോധം വളര്‍ത്തുകയാണ് ഈ സംഗീത നിശയുടെ പ്രധാന ലക്ഷ്യം.

2030-ഓടെ 'വിശപ്പില്ലാത്ത ലോകം' എന്ന ഐക്യരാഷ്ട്രസഭയുടെ വികസനലക്ഷ്യത്തെ പിന്തുണക്കുക എന്നതാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യം. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷക്കീറ ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com