
അവയവങ്ങള്‍ വില്‍പ്പനയ്ക്കു വച്ച കര്‍ഷകൻ
മുംബൈ: മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യകള്‍ കൂടുന്നതിനിടെ സ്വന്തം അവയവങ്ങള്‍ വില്‍പ്പനയ്ക്ക് വച്ച് കര്‍ഷകന്‍റെ പ്രതിഷേധം.
വിദര്‍ഭ, മറാത്തവാഡമേഖലയില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നതിനിടെയാണ് വ്യത്യസ്തമായ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. കടംകയറി നട്ടംതിരിയുന്ന വാഷിമിലെ ഒരു കര്‍ഷകനാണ് തന്‍റെ അവയവങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.
സതീഷ് ഇഡോലെ എന്ന കര്‍ഷകന്‍ കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്ന ബോര്‍ഡില്‍ അവയവങ്ങളുടെ വില പ്രദര്‍ശിപ്പിച്ച് വാഷിമിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ നടക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലാണ്.
മികച്ച കര്‍ഷകനുള്ള അവാര്‍ഡ് വാങ്ങിയ ആൾ, ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിനെതിരേ കുറിപ്പെഴുതി വച്ച് ആത്മഹത്യ ചെയ്ത് ഒരു മാസം പിന്നിടുന്നതിന് മുന്‍പേയാണ് അവയവങ്ങള്‍ വില്‍പ്പനയ്ക്ക് വച്ച് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്.