കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചു; മഹാരാഷ്ട്രയിലെ കർഷക മാർച്ച് പിൻവലിച്ചു

വനാവകാശം, വനഭൂമി കയ്യേറ്റം, ക്ഷേത്ര ട്രസ്റ്റുകളുടെ ഭൂമി, മേച്ചിൽസ്ഥലം കൃഷിക്കാർക്ക് കൈമാറൽ തുടങ്ങി 14 വിഷയങ്ങളിൽ കർഷക പ്രതിനിധി സംഘവുമായി ചർച്ച നടത്തിയതായും ഷിൻഡെ സഭയെ അറിയിച്ചിരുന്നു
കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചു; മഹാരാഷ്ട്രയിലെ കർഷക മാർച്ച് പിൻവലിച്ചു

മുംബൈ: മുംബൈയിൽ നിന്ന് 195 കിലോമീറ്റർ അകലെയുള്ള നാസിക്കിലെ ഡിൻഡോരി ടൗണിൽ മാർച്ച് 12 നാണ് മാർച്ച് ആരംഭിച്ചത്. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, വിലത്തകർച്ചയിൽ ദുരിതമനുഭവിക്കുന്ന ഉള്ളി കർഷകർക്ക് ക്വിന്റലിന് സാമ്പത്തിക സഹായം നൽകുക, കർഷകർക്ക് 12 മണിക്കൂർ തടസ്സമില്ലാത്ത വൈദ്യുതി വിതരണം ചെയ്യുക തുടങ്ങിയവ ആയിരുന്നു പ്രധാന ആവശ്യങ്ങൾ. മുംബൈയിൽ നിന്ന് 80 കിലോമീറ്റർ അകലെ താനെ ജില്ലയിലെ വാസിന്ദ് ടൗണിലാണ് ഇവർ എത്തിയത്.

അതേസമയം ഉള്ളി കർഷകർക്ക് ക്വിന്റലിന് 350 രൂപ ധനസഹായം ലഭിക്കുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വെള്ളിയാഴ്ച സഭയെ അറിയിച്ചു.

കർഷകർ സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "ഞങ്ങൾ ആവശ്യപ്പെട്ടത് ഞങ്ങൾക്ക് ലഭിച്ചു. സംസ്ഥാന നിയമസഭ കർഷകരുടെ എല്ലാ ആവശ്യങ്ങളും പരിഗണിച്ചു, കളക്ടർമാർക്കും തഹസിൽദാർമാർക്കും ഉത്തരവുകൾ നൽകിയിട്ടുണ്ട്. സർക്കാർ നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഞങ്ങളുടെ പ്രവർത്തകർ ഫോൺ കോളുകൾ വഴി അറിയിച്ചു. ഇതിന്റെ വെളിച്ചത്തിൽ മാർച്ച് അവസാനിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചതായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എംഎൽഎ വിനോദ് നിക്കോൾ പറഞ്ഞു.

മാർച്ചിൽ പങ്കെടുക്കുന്നവർ അവരുടെ വസതികളിലേക്ക് മടങ്ങാൻ തുടങ്ങിയെന്നും ബാക്കിയുള്ളവർ ഞായറാഴ്ച വൈകുന്നേരമോടെ മടങ്ങുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതിനിടെ, ലോങ് മാർച്ചിൽ പങ്കെടുത്ത 58 കാരൻ വെള്ളിയാഴ്ച മരിച്ചു. നാസിക്കിലെ ദിൻഡോരിക്ക് സമീപമുള്ള ഗ്രാമവാസിയാണ് മരിച്ച പുണ്ഡലിക് അംബോ ജാദവ്.''രാത്രി എട്ട് മണിയോടെ അത്താഴം കഴിച്ച് ജാദവ് ഛർദ്ദിക്കുകയും വീണ്ടും അസ്വസ്ഥത അനുഭവിക്കുകയും ചെയ്തു. ഉടൻ തന്നെ ഷഹാപൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.

കർഷകരുടെ മിക്ക ആവശ്യങ്ങളും മഹാരാഷ്ട്ര സർക്കാർ വെള്ളിയാഴ്ച അംഗീകരിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മന്ത്രിമാർ, സർക്കാർ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ കർഷക പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു.

വനാവകാശം, വനഭൂമി കയ്യേറ്റം, ക്ഷേത്ര ട്രസ്റ്റുകളുടെ ഭൂമി, മേച്ചിൽസ്ഥലം കൃഷിക്കാർക്ക് കൈമാറൽ തുടങ്ങി 14 വിഷയങ്ങളിൽ കർഷക പ്രതിനിധി സംഘവുമായി ചർച്ച നടത്തിയതായും ഷിൻഡെ സഭയെ അറിയിച്ചിരുന്നു.

കൃഷിക്കാരുടെ കൈവശമുള്ള നാല് ഹെക്ടർ വരെയുള്ള വനഭൂമിയുടെ ആവശ്യവുമായി ബന്ധപ്പെട്ട അപ്പീലുകളും ക്ലെയിമുകളും നിരീക്ഷിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സമിതി ഒരു മാസത്തിനകം റിപ്പോർട്ട് തയ്യാറാക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com