

മുംബൈ: മുംബൈ നഗരത്തിൽ ബാന്ദ്രയിലെ പാപ്പാ പഞ്ചോ ദ ധാബയിൽ നിന്നും യുവാവിന് ചിക്കൻ വിഭവത്തിൽ എലിയെ കിട്ടി. .ഇതിനെ തുടർന്ന് പരാതിക്കാരൻ പൊലീസിൽ പരാതി നൽകിയിരുന്നു. കൂടാതെ സോഷ്യൽ മീഡിയയിലും ഈ വിവരം ഫോട്ടോ സഹിതം പങ്ക് വെച്ചിരുന്നു.
സംഭവത്തെത്തുടർന്ന് ഹോട്ടലുകളിലും മറ്റും പരിശോധന കർശനമാക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) തീരുമാനിച്ചു. ഇതിനായി മുംബൈയിലുടനീളം പ്രത്യേക പരിശോധനകൾ ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ. 2006ലെ ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം ഭക്ഷണശാലകളും മറ്റും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ സുരക്ഷാ ഉദ്യോഗസ്ഥർക്കും കർശന നിർദേശം നൽകിയിട്ടുണ്ട്, വേണ്ടത്ര ശുചിത്വ മില്ലായ്മായോ,പാലിക്കേണ്ട ചട്ടങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്താൽ കർശ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതിനിടെ, ഓഗസ്റ്റ് 13-ലെ സംഭവത്തിന് ശേഷം എഫ്ഡിഎ പാപ്പാ പഞ്ചോ ദ ധാബ താൽക്കാലികമായി അടച്ചു. ഉപഭോക്താവിന്‍റെ പരാതിയെത്തുടർന്ന് ഉടൻ തന്നെ ബാന്ദ്ര റെസ്റ്റോറന്‍റിൽ പരിശോധന ആരംഭിച്ചതായി എഫ്ഡിഎ ജോയിന്‍റ് കമ്മീഷണർ (ഫുഡ്) ശൈലേഷ് അധാവോ പറഞ്ഞു.