36 ജില്ലകളിലെ മലയാളി കലാപ്രതിഭകളുടെ സംഗമത്തിന് വേദിയൊരുക്കി 'ഫെയ്മ മഹാരാഷ്ട്ര സർഗോത്സവം 2024'

FEMA Maharashtra Sargotsavam 2024
36 ജില്ലകളിലെ മലയാളി കലാപ്രതിഭകളുടെ സംഗമത്തിന് വേദിയൊരുക്കി 'ഫെയ്മ മഹാരാഷ്ട്ര സർഗോത്സവം 2024'
Updated on

മുംബൈ: മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ആദ്യമായി 36 ജില്ലകളിലെ മലയാളി കലാപ്രതിഭകളുടെ സംഗമം.പതിനേഴര മണിക്കൂർ തുടർച്ചയായ കലാപരിപാടികൾ നാനൂറിലധികം കലാപ്രതിഭകൾ പങ്കെടുത്ത കലാമാമാങ്കം അവിസ്മരണീയമായി. 2024 ഡിസംബർ 15 ഞായറാഴ്ച രാവിലെ ആറുമണിക്ക് ഫെയ്മ മഹാരാഷ്ട്രയുടെ ഉപസമിതികളായ സർഗ്ഗവേദിയും വനിതാവേദിയും യുവജനവേദിയും സംയുക്തമായി സർഗ്ഗവേദിയുടെ വാട്സാപ്പിൽ ഓൺലൈനായി ആരംഭിച്ച പരിപാടികൾക്ക് ഫെയ്മ സർഗ്ഗവേദി സെക്രട്ടറി രാധാകൃഷ്ണ പിള്ള സ്വാഗതം ആശംസിച്ചു. ഫെയ്മ മഹാരാഷ്ട്ര ട്രഷറർ അനു ബി നായർ ഭദ്രദീപം കൊളുത്തി പരിപാടികൾ ഉൽഘാടനം ചെയ്തു.

നോർക്കാ ഡെവലപ്പ്മെന്‍റ് ഓഫീസറും കേരളാ സർക്കാർ ഡെപ്യൂട്ടി സെക്രട്ടറിയുമായ റഫീഖ് , ഫെയ്മ ദേശീയ പ്രസിഡന്‍റ് എം.പി പുരുഷോത്തമൻ, ജനറൽ സെക്രട്ടറി രജികുമാർ , ഖജാൻജി ഇന്ദുകലാധരൻ , ഫെയ്മ മഹാരാഷ്ട്ര പ്രസിഡന്‍റ് കെ.എം മോഹൻ, മുഖ്യരക്ഷാധികാരി ജയപ്രകാശ് നായർ, സെക്രട്ടറി അശോകൻ പി പി, ഫെയ്മ സർഗ്ഗവേദി പ്രസിഡന്‍റ് മോഹൻ മൂസ്സത്, ഫെയ്മ മഹാരാഷ്ട്ര വനിതാവേദി സെക്രട്ടറി സുമി ജെൻട്രി , ഫെയ്മ മഹാരാഷ്ട്ര യുവജനവേദി സെക്രട്ടറി യാഷ്മ അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

വർണ്ണാഭശോഭയാർന്ന കലാപരിപാടികൾ രാവിലെ 6 മുതൽ രാത്രി 11.30 വരെ നീണ്ടുനിന്നു. ശാസ്ത്രിയ സംഗീതം, കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, സിനിമാ ഗാനം, നാടക ഗാനം, നാടൻ പാട്ടുകൾ, ലളിതഗാനം, യുഗ്മഗാനം, കവിതാപാരായണം, പ്രസംഗം, പദ്യം ചൊല്ലൽ, കഥ, കവിത, ചിത്രരചന, പെൻസിൽ ഡ്രോയിങ്, പെയിന്‍റിംഗ്, മോണോ ആക്ട്, റീൽസ്, കിച്ചൻ റീൽസ്, സ്കിറ്റ്, നൃത്തം, ക്ലാസിക്കൽ/സെമിക്ലാസ്സിക്കൽ നൃത്തം, നാടോടി നൃത്തം, കഥക്, ഗ്രൂപ്പ് ഡാൻസ്, കൈകൊട്ടിക്കളി, തിരുവാതിരകളി, തെയ്യം, കഥകളിപദങ്ങൾ, തുടങ്ങി വിസ്മയമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.

പരിപാടികളുടെ ഏകോപനത്തിനു വേണ്ടി മുംബൈ സോൺ രോഷ്നി അനിൽകുമാർ, ബോബി സുലക്ഷണ, കൊങ്കൺ സോൺ ബിന്ദു സുധീർ, പുനെ സോൺ പ്രീത ജോർജ്, അജിത അജിത് കുമാർ പിള്ള, മിനി ശിവദാസൻ, നാസിക് സോൺ പൂജ ജയപ്രകാശ് ,റീന ഷാജി, നാഗ്പൂർ സോൺ അനിൽ മാത്യു, രവി മാധവൻ, അമരാവതി സോൺ ബിജി ഷാജി, മറാത്തവാഡ സോൺ പ്രിയ സിസ് എന്നിവർ നേതൃത്വം നൽകി പരിപാടികളുടെ അവതരണത്തിന് മേൽനോട്ടം നല്കിയവർ രാധാകൃഷ്ണ പിള്ള,അജിത അജിത്കുമാർ, രോഷ്നി അനിൽകുമാർ, സുമി ജെൻട്രി, സജിനി സുരേന്ദ്രൻ, രാജി പ്രശാന്ത്, ആശാമണിപ്രസാദ്, സുമ നായർ, സുസ്മിത, രജിത നായർ, ഷീബ ശിവകുമാർ, ഗീതു മോഹൻ, യാഷ്മാ അനിൽകുമാർ. രാത്രി 11.30 ന് സർഗ്ഗവേദി സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണ പിള്ളയുടെ നന്ദി പ്രകടനത്തോടെ പരിപാടികൾക്ക് തിരശീല വീണു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com