ഫെയ്മ മഹാരാഷ്ട്ര വനിതാവേദി നാസിക് സോണൽ കമ്മറ്റി രൂപീകരിച്ചു

നയപരിപാടികളും ഭാവി പ്രവർത്തനങ്ങളെയും കുറിച്ചുള്ള പൊതു ചർച്ചയ്ക്ക് ശേഷം യോഗ ഏകോപനം റീന ഷാജി അവതരിപ്പിച്ചു സോണുകളിൽ നടപ്പിലാക്കേണ്ട കർമ്മ പദ്ധതികൾ അംഗീകരിച്ചു
ഫെയ്മ മഹാരാഷ്ട്ര വനിതാവേദി നാസിക് സോണൽ കമ്മറ്റി രൂപീകരിച്ചു

മുംബൈ: ഫെയ്മ മഹാരാഷ്ട്ര വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നാസിക് സോണിലെ അഹമ്മദ് നഗർ,ദുലിയ, ജൽഗാവ്, നന്ദൂർബാർ, നാസിക് എന്നീ ജില്ലകളിൽ താമസിക്കുന്ന വനിതകളെ ഉൾപ്പെടുത്തി വിവിധ മലയാളി സമാജം പ്രവർത്തകരുടെ സാന്നിധ്യത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ വനിതാവേദി സംസ്ഥാന ജോ: സെക്രട്ടറി വീണ അനൂപ് അധ്യക്ഷയായി ,വനിതാ വേദി സംസ്ഥാന വൈസ് പ്രസിഡന്‍റ് സോണു ജോർജ്ജ് സ്വാഗതം ആശംസിച്ചു. സംസ്ഥാന ജോ: സെക്രട്ടറി ബിന്ദു സുധീർ വനിതവേദിയുടെ നയരേഖ അവതരിപ്പിച്ചു. ഫെയ്മ മഹാരാഷ്ട്ര യാത്രാ വേദി ജനറൽ കൺവീനർ കെ വൈ സുധീർ , ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന വനിതാവേദി പ്രസിഡന്‍റ് അനു ബി നായർ, ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന വനിതാവേദി സെക്രട്ടറി സുമി ജെൻട്രി, ശ്രീ.കെ ബാബു സേട്ട് അഹമ്മദ് നഗർ ഗോകുലം ഗോപാല കൃഷ്ണ പിള്ള പ്രസിഡന്‍റ് നാസിക് മലയാളി കൾച്ചറൽ അസോസ്സിയേഷൻ, അനൂപ് പുഷ്പാംഗതൻ ജനറൽ സെക്രട്ടറി നാസിക് മലയാളി കൾച്ചറൽ അസോസ്സിയേഷൻ ,

രാധാകൃഷ്ണ പിളള ഖജാൻജി നാസിക് മലയാളി കൾച്ചറൽ അസോസ്സിയേഷൻ, എ.എസ്. കുരൃൻ അഹമ്മദ് നഗർ, ഷാജി വർഗ്ഗീസ് ദുലിയ, മഹേന്ദ്ര പാൽ ദുലിയ, വാസന്തി അയ്യർ ജൽഗാവ് കൈരളി മഹിളാ ട്രസ്റ്റ്,ശശി നായർ നന്ദൂർബാർ, വിശ്വനാഥൻ പിളള നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ വൈസ് പ്രസിഡന്‍റ്, നിഷ പ്രകാശ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫെയ്മ മഹാരാഷ്ട്ര വനിതാവേദി, ലീന പ്രേമാനന്ദ് സംസ്ഥാന ജോ: സെക്രട്ടറി എന്നീ നേതാക്കൾ ആശംസകൾ അറിയിച്ചു.

നയപരിപാടികളും ഭാവി പ്രവർത്തനങ്ങളെയും കുറിച്ചുള്ള പൊതു ചർച്ചയ്ക്ക് ശേഷം യോഗ ഏകോപനം റീന ഷാജി അവതരിപ്പിച്ചു സോണുകളിൽ നടപ്പിലാക്കേണ്ട കർമ്മ പദ്ധതികൾ അംഗീകരിച്ചു. സോണൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഗീതാ സുരേഷ് സംസ്ഥാന ഖജാൻജി യോഗത്തിന്‍റെ മുന്നിൽ അവതരിപ്പിക്കുകയും ഐക്യകണ്‌ഠേന പാസാക്കുകയും ചെയ്തു.

നാസിക് സോണൽ പ്രസിഡന്‍റ് വീണ അനൂപ്,സെക്രട്ടറി റീന ഷാജി, വൈസ് പ്രസിഡണ്ട്മാരായി സ്മിത കമ്പാലത്ത്,പ്രിയ രാജേഷ് നായർ,മിനു സാജൻ, ജയശ്രീ അലക്സ് ,ശ്രീലത സുജിത് നായർ , ജോ: സെക്രട്ടറിമാരായി ചിത്ര രാഗേഷ്, മേരി കുരൃൻ, സോണി ജോബിൻ, ബിന്ദു ബേബി, മെറിൻ ജോൺ കമ്മറ്റി അംഗങ്ങൾ ആയി ജോബി പണിക്കർ, സ്മിത രാജൻ, ദിവൃ കാർത്തിക്, ജിൻസി ഷാജു, ശ്വേത കമ്പാലത്ത്, റൂബി നാരായണൻ നായർ, സുഷമ ജനാർദ്ദനൻ,ചന്ദ്രിക സുരേഷ്, പുഷ്പ മോഹൻ, വാസന്തി അയ്യർ,രാധ നായർ, സതി,സുബ വേണുഗോപാൽ, ആലീസ് പോൽ, മറിയാമ്മ ബിജു, സ്മിത രാധാകൃഷ്ണൻ, മോൺസി വിനോജി, രമൃ സുരേന്ദ്രബാബു, അശ്വിനി നായർ, രാധിക ശശികുമാർ, ശ്രുജി സുരേഷ്, ശ്രദ്ധ അനീഷ്, പ്രബിന സതീഷ്, ശ്രീദേവി ബാബു,കല ഉണ്ണി, സുനിത സോമൻ എന്നിവരെ തെരഞ്ഞെടുത്തു. നിയുക്ത പ്രസിഡന്‍റ് വീണ അനൂപ് ചുമതലയേൽക്കുകയും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ സോണിൽ ഉണ്ടാകുമെന്ന് അറിയിച്ചു.

സെക്രട്ടറി റീന ഷാജി അനിഷേധ്യമായ സ്ത്രീ കൂട്ടായ്മയായി, ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ സംഘടനയെ സജ്ജമാക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും കൃതജ്ഞത പ്രകാശനം നടത്തി. യോഗത്തിന്റെ അവതരണം വനിതാവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് ആശ മണിപ്രസാദ് നിർവഹിച്ചു.

Trending

No stories found.

Latest News

No stories found.