ഫെയ്മ നാസിക് സോണ്‍ സമ്മേളനം ഓഗസ്റ്റ് മൂന്നിന്

ഗോകുലം ഗോപാലകൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും
FEMA Nashik Zone Conference to be held on August 3

ഫെയ്മ നാസിക് സോണ്‍ സമ്മേളനം

Updated on

മുംബൈ: ഫെയ്മ മഹാരാഷ്ട്ര മലയാളി സീനിയര്‍ സിറ്റിസണ്‍ ക്ലബ്ബി (ഫെയ്മ- മഹാരാഷ്ട്ര) ന്‍റെ നേതൃത്വത്തില്‍, സംസ്ഥാനത്തെ 36 ജില്ലകളിലും താമസിക്കുന്ന 55 വയസിന് മുകളിലുള്ള പ്രവാസി മലയാളികള്‍ക്കായുള്ള നാസിക് സോണ്‍ സമ്മേളനം ഓഗസ്റ്റ് 3, ഞായറാഴ്ച്ച വൈകിട്ട് നാല് മണിക്ക് ശബരി പാക്കേയ്ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ബി29, എംഐഡിസി അമ്പാട് നാസിക് 10 ല്‍ വെച്ച് നടക്കും . നാസിക്, ജല്‍ഗാവ്, ധുലിയ, അഹമ്മദ് നഗര്‍ (അഹല്യ നഗര്‍), നന്ദൂര്‍ബാര്‍ എന്നീ ജില്ലകളിലെ അംഗങ്ങളായ മുതിര്‍ന്ന പൗരന്മാരും , വിവിധ സംഘടനാ നേതാക്കളും പങ്കെടുക്കുന്ന സമ്മേളനത്തില്‍ രവീന്ദ്രന്‍ നായര്‍ (സംസ്ഥാന ചെയര്‍മാന്‍, ഫെയ്മ മഹാരാഷ്ട്ര സീനിയര്‍ സിറ്റിസണ്‍ ക്ലബ്) യോഗത്തിന് അധ്യക്ഷത വഹിക്കും.

ശശിധരന്‍ നായര്‍ (വൈസ് ചെയര്‍മാന്‍, ഫെയ്മ നാസിക് സോണ്‍) സ്വാഗതം ആശംസിക്കും.ഗോകുലം ഗോപാലകൃഷ്ണ പിള്ള (പ്രസിഡന്‍റ്, നാസിക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ) സമ്മേളനം ഉദ്ഘാടനം ചെയ്യും.രമേശ് അമ്പലപ്പുഴ (ചീഫ് കോര്‍ഡിനേറ്റര്‍, ഫെയ്മ മഹാരാഷ്ട്ര സീനിയര്‍ സിറ്റിസണ്‍ ക്ലബ്) സീനിയര്‍ സിറ്റിസണ്‍ പ്രവര്‍ത്തന രേഖ അവതരിപ്പിക്കും.

ജയപ്രകാശ് നായര്‍ (വര്‍ക്കിംഗ് പ്രസിഡന്‍റ്, ഫെയ്മ മഹാരാഷ്ട്ര),അശോകന്‍ പി.പി. (ജനറല്‍ സെക്രട്ടറി, ഫെയ്മ മഹാരാഷ്ട്ര),ടി.ജി. സുരേഷ്‌കുമാര്‍ (ചീഫ് കോര്‍ഡിനേറ്റര്‍, ഫെയ്മ മഹാരാഷ്ട്ര),അനു ബി. നായര്‍ (ട്രഷറര്‍, ഫെയ്മ മഹാരാഷ്ട്ര), ബാബു സേഠ് ടയര്‍വാല (പ്രസിഡന്റ്, അഹമ്മദ് നഗര്‍ മലയാളി സമാജം),അനൂപ് പുഷ്പാംഗദന്‍ (ജനറല്‍ സെക്രട്ടറി, എന്‍ എം സി എ ),ജിതേഷ് പൈലി (ജല്‍ഗാവ് മലയാളി സമാജം),

ഷാജി ജോസഫ് (ധുലിയ മലയാളി സമാജം),ഉണ്ണി വി. ജോര്‍ജ് (പ്രസിഡന്‍റ്, ഫെയ്മ മഹാരാഷ്ട്ര മലയാളി വെല്‍ഫെയര്‍ സെല്‍),കെ പി എസ് നായര്‍ (വൈസ് പ്രസിഡന്‍റ്, മഹാരാഷ്ട്ര റെയില്‍ പാസാഞ്ചേഴ്‌സ് അസോസിയേഷന്‍) എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. ബാബുക്കുട്ടി ജോണ്‍ (കോര്‍ഡിനേറ്റര്‍, ഫെയ്മ സീനിയര്‍ സിറ്റിസണ്‍ ക്ലബ്, നാസിക് സോണ്‍) നന്ദി പറയും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com