ഗോരേഗാവ് ഫിലിംസിറ്റി മാതൃകയില്‍ ഇഗത്പുരിയില്‍ ഫിലിം സിറ്റി വരുന്നു

അജിത് പവാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അനുമതി
Film City coming up in Igatpuri on the model of Goregaon Film City

ഗോരേഗാവ് ഫിലിംസിറ്റി

Updated on

മുംബൈ: ഗോരേഗാവ് ഫിലിം സിറ്റിയുടെ മാതൃകയില്‍ വടക്കന്‍ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ കുന്നിന്‍ പ്രദേശമായ ഇഗത്പുരിയില്‍ ഫിലിംസിറ്റി സ്ഥാപിക്കും. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഭൂമി അനുവദിച്ചു.

മുംബൈയില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ അകലെയുള്ള ഇഗത്പുരിയില്‍ നിര്‍മിക്കാന്‍ പോകുന്ന നിര്‍ദിഷ്ട ഫിലിംസിറ്റി ഗോരേഗാവിലെ ദാദാസാഹിബ് ഫാല്‍ക്കെ ചിത്രനഗരിയുടെ മാതൃകയിലായിരിക്കും നിര്‍മിക്കുക.

ഇന്‍ഡോര്‍ സ്റ്റുഡിയോകള്‍, ഔട്ട്ഡോര്‍ സെറ്റുകള്‍, സിനിമകളും ടെലിവിഷന്‍ പരിപാടികളും ചിത്രീകരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിശാലമായ ഒരു സമുച്ചയമാണിത്. ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com