മുംബൈ- നാഗ്പുര്‍ സമൃദ്ധി എക്‌സ്പ്രസ് പാതയുടെ അവസാനഘട്ടം തുറക്കുന്നു

ഉദ്ഘാടനം മേയ് ഒന്നിന്.
The final phase of the Rs 55,000 crore Mumbai-Nagpur Samriddhi Expressway opens

സമൃദ്ധി എക്‌സ്പ്രസ് വേ

Updated on

മുംബൈ: നാഗ്പുര്‍-മുംബൈ സമൃദ്ധി എക്‌സ്പ്രസ് പാതയുടെ അവസാനഘട്ടം മേയ് ഒന്നിന് തുറക്കും. ഇഗത്പുരിക്കും താനെയിലെ അമാനെക്കും ഇടയിലുള്ള 76 കിലോമീറ്റര്‍ ഭാഗമാണ് തുറക്കുന്നത്.ഇതോടെ പാത പൂര്‍ണമായും ഗതാഗതയോഗ്യമാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവസാനഘട്ട ഭാഗം തുറന്ന് കൊടുക്കുന്നത്. 701 കിലോമീറ്ററാണ് മുംബൈ-നാഗ്പുര്‍ സമൃദ്ധി എക്‌സ്പ്രസ് പാതയുടെ ദൈര്‍ഘ്യം.

ഇതില്‍ 520 കിലോമീറ്റര്‍ നേരത്തെ പ്രധാനമന്ത്രിയും 105 കിലോമീറ്റര്‍ മുന്‍മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും തുറന്ന് കൊടുത്തിരുന്നു.

55000 കോടി രൂപ മുതല്‍മുടക്കുള്ള പാതയുടെ നിര്‍മാണം 2019ല്‍ ആണ് ആരംഭിച്ചത്. പാത പൂര്‍ണമായും പ്രവര്‍ത്തനയോഗ്യമാകുന്നതോടെ എട്ട് മണിക്കൂര്‍ കൊണ്ട് മുംബൈയില്‍ നിന്ന് നാഗ്പുരിലെത്താന്‍ സാധിക്കും.

സംസ്ഥാനത്തെ പത്ത് ജില്ലകളിലൂടെ കടന്ന് പോകുന്ന പാതയില്‍ ഇരുചക്രമുച്ചക്ര വാഹനങ്ങള്‍ക്ക് പ്രവേശനവും ഇല്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com